തലപ്പിള്ളിയില്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ വന്‍ക്രമക്കേട്
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് സിവില്‍ സപ്‌ളൈസ് തയാറാക്കിയ റേഷന്‍ കാര്‍ഡുടമകളുടെ മുന്‍ഗണനാ പട്ടികയില്‍ വന്‍ ക്രമക്കേട് നടന്നതായി പരാതി. അര്‍ഹതയുള്ളവര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍ അനര്‍ഹര്‍ വന്‍തോതില്‍ കയറി കൂടിയതായി ആരോപണം ഉയര്‍ന്നു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ താലൂക്ക് വികസന സമിതി യോഗം സിവില്‍ സപ്‌ളൈസ് വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് പരിധിയില്‍ നടക്കുന്ന അനധികൃത നിലം നികത്തലിനെതിരെ നടപടി കൈകൊള്ളും. നികത്തിയ നിലങ്ങള്‍ കൃഷിഭൂമിയാക്കാനും തീരുമാനമെടുത്തു.
വാഴാനി പുഴ മലിനമാക്കുന്നവര്‍ക്കെതിരെ നടപടി കൈകൊള്ളും. ചേലക്കര മണലാടി മേഖലയില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളാനും തീരുമാനമെടുത്തിട്ടുണ്ട്. യോഗത്തില്‍ വടക്കാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത് ലാല്‍, തഹസില്‍ദാര്‍ ടി.ബ്രീജാകുമാരി, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ കെ.കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."