കിണര്‍ നിര്‍മാണത്തിന് തൊഴിലുറപ്പു പദ്ധതി വനിതകള്‍
കൂറ്റനാട്: വനിതകളും കിണര്‍ നിര്‍മാണ രംഗത്തേക്ക്. കൊപ്പത്ത് വനിതകള്‍ കിണര്‍ നിര്‍മാണം തുടങ്ങി. വനിതകളുടെ കരുത്തില്‍ പട്ടിത്തറ പഞ്ചായത്തില്‍ നിര്‍മിക്കുന്നത് ഇരുനൂറോളം കിണറുകള്‍. പട്ടിത്തറ പഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് എസ്.സി ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഇരുന്നൂറോളം കിണറുകള്‍ നിര്‍മിച്ചു നല്‍കുന്നത്. പൂര്‍ണമായും സ്ത്രി തൊഴിലാളികളുടെ നിയന്ത്രണത്തിലാണ് കിണറുകള്‍ നിര്‍മിക്കുന്നത്.
ഒരോ വാര്‍ഡിലും പത്തു കിണര്‍ വീതം നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.75000 രൂപയാണ് ഒരോ കിണറിനും വകയിരുത്തിട്ടുള്ളത്. പട്ടിത്തറ പഞ്ചായത്തിന്റെ വളര്‍ച്ച പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കുളങ്ങളും തോടുകളും ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരുദ്ധാരണം നടത്തുന്നു.
ഇതിന്റെ ഭാഗമായാണ് കിണറില്ലാത്ത കുടുംബങ്ങള്‍ക്ക് കിണര്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."