പട്ടാമ്പിയില്‍ ഫയര്‍ സ്റ്റേഷന്‍; ആവശ്യം ശക്തമാകുന്നു
പട്ടാമ്പി: വികസന പട്ടികയില്‍ ജില്ലയിലെ തന്നെ പ്രധാന നഗരമായ പട്ടാമ്പി താലൂക്കില്‍ ഫയര്‍സ്റ്റേഷന്‍ ആവശ്യം ശകതമാകുന്നു. കഴിഞ്ഞ ദിവസം നഗരമധ്യത്തില്‍ പാതയോരത്ത് നിറുത്തിയിട്ട വാഹനം ഷോര്‍ട്ട് സര്‍ക്യൂട്ടിലെ തകരാര്‍ കാരണം പൂര്‍ണമായും കത്തിച്ചാമ്പലായി. ഇതിലെ തീ അണക്കാന്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള ഷൊര്‍ണൂരില്‍ നിന്നും ഫയര്‍വാഹനമെത്തിയപ്പോഴേക്കും ഇന്‍ഡിക്ക കാര്‍ കത്തിയമര്‍ന്നിരുന്നു. ട്രാഫിക് പൊലിസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഫയര്‍സ്റ്റേഷന്‍ കൊണ്ട് വരാനുള്ള നടപടി എടുക്കുമെന്ന വാഗ്ദാനം ഇത് വരേയും സഫലമായിട്ടില്ല. അത് കൊണ്ട് തന്നെ സമാന രീതിയിലുള്ള സംഭവങ്ങള്‍ പട്ടാമ്പി താലൂക്ക് പരിസരങ്ങളില്‍ അപ്രതീക്ഷിതമായി സംഭവിച്ചാല്‍ സംവിധാനങ്ങളില്ല.
മിനിറ്റുകള്‍ക്കുള്ളില്‍ എത്താന്‍ കഴിയുന്ന സ്ഥലമാണങ്കിലും ഒറ്റപ്പാലം താലൂക്കിന്റെ പരിസരപ്രദേശങ്ങളിലേക്കും ഷൊര്‍ണൂര്‍ ഫയര്‍സ്റ്റേഷനെ ആശ്രയിക്കേണ്ടിവരുന്നുണ്ട്.ഒരേ സമയങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നാല്‍ ഷൊര്‍ണൂരിലുള്ള ഫയര്‍സ്റ്റേഷന്‍ മാത്രം ഇതിന് പരിഹാരമാകുകയില്ല. അതെ സമയം പട്ടാമ്പിയില്‍ ഫയര്‍സ്റ്റേഷന് പൊലിസ് സ്റ്റേഷന് സമീപത്ത് തന്നെ സ്ഥലം കണ്ടത്തിയിട്ടുണ്ടെങ്കിലും നിര്‍മ്മാണ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല.
അതിനാല്‍ തന്നെ ഫയര്‍സ്റ്റേഷന്‍ നിര്‍മ്മാണം അടിയന്തിരമായി നടത്തണമെന്നുള്ള ആവശ്യം ഇതിനകം തന്നെ ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."