ജില്ലയില്‍ ഇത്തവണ കൊടും വരള്‍ച്ചയുണ്ടാകുമെന്ന് വിദഗ്ധര്‍
പാലക്കാട്: ജില്ലയില്‍ ഇത്തവണ കൊടുംവരള്‍ച്ചയുണ്ടാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. കൊടും വരള്‍ച്ചയുണ്ടാകുമെന്ന മുന്നറിയിപ്പില്‍ കര്‍ഷകരുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാന കാരണം ജല ദൗര്‍ബല്യം തന്നെയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ മഴയാണ് ഇത്തവണ ജില്ലയില്‍ ലഭിച്ചത്. ഇതിനാല്‍ ഡാമുകളിലൊന്നും വെള്ളമില്ല. ഡാമുകളിലെ വെള്ളത്തെ ആശ്രയിച്ച് മാത്രം കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് ഇത്തവണ കൃഷി രക്ഷിച്ചെടുക്കുകയെന്നത് ശ്രമകരമാണ്. തുലാവര്‍ഷം ചതിച്ചതോടെ കര്‍ഷകരുടെ പ്രതീക്ഷ അസ്തമിച്ചു. ഇനി വൃശ്ചികമാസത്തില്‍ ലഭിക്കുന്ന ഇടമഴയിലാണ് പ്രതീക്ഷ. എന്നാല്‍ അത് എത്രത്തോളമെന്ന് കണ്ടറിയണം.
കാലാവസ്ഥയുടെ വ്യതിയാനം കാണുമ്പോള്‍ ഇടമഴ ലഭിക്കില്ലെന്ന് പഴമക്കാര്‍ ഉറപ്പിക്കുന്നു. മലമ്പുഴ ഉള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ ഡാമുകളിലേയും വെള്ളം ഇത്തവണ കുടിവെള്ളത്തിന് കരുതിവയ്ക്കണമെന്നാണ് സംയുക്ത യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ കുടിവെള്ളവും കിട്ടാക്കനിയാകുമെന്നാണ് കരുതുന്നത്. ഇതിനാല്‍ ഡാമുകളിലെ വെള്ളം കുടിവെള്ള വിതരണത്തിന് നീക്കിവയ്ക്കുകയാണ്. മലമ്പുഴയില്‍നിന്ന് ഡിസംബര്‍ അഞ്ചുമുതല്‍ കൃഷിക്ക് വെള്ളം തുറന്നുവിടുന്നുണ്ട്. 29 ദിവസത്തേക്ക് മാത്രമാണ് തുറക്കുക.
എന്നാല്‍ ഇത് മതിയാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സാധാരണ ഗതിയില്‍ 70 മുതല്‍ 90 ദിവസത്തേക്ക് വെള്ളം തുറന്നുവിടുന്ന മണലമ്പുഴയില്‍ ഇത്തവണ വെള്ളം പതിവിലും കുറവാണ്. വേനല്‍ രൂക്ഷമാകുന്നതോടെ ഭാരതപ്പുഴ വറ്റിവരളും. ഈ സാഹചര്യത്തില്‍ ഭാരതപ്പുഴയിലേക്കും വെള്ളം തുറക്കണം. ഇതിനുവേണ്ടി കരുതിവയ്ക്കുകയാണ് മലമ്പുഴയിലെ വെള്ളം.
റെയില്‍വേ നഗരിയായ ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ക്ക് വെള്ളം നിറയ്ക്കുന്നത് ഭാരതപ്പുഴയിലെ പമ്പ്‌ഹൌസില്‍നിന്നാണ്. മാത്രമല്ല, ഭാരതപ്പുഴയുടെ തീരത്തുള്ള പതിനഞ്ചോളം പഞ്ചായത്ത്, രണ്ട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കും കുടിവെള്ളം പമ്പ്‌ചെയ്യുന്നത് ഭാരതപ്പുഴയില്‍നിന്നാണ്. ജില്ലയില്‍ ഒന്നാംവിള നെല്‍കൃഷിയും പ്രതിസന്ധിയിലായിരുന്നു. ഇപ്പോള്‍ രണ്ടാം വിളയും വെള്ളമില്ലാതെ നശിക്കുമെന്ന ആശങ്ക കര്‍ഷകരെ കൂടുതല്‍ വിഷമിപ്പിക്കുന്നു.
ഒന്നാം വിള നെല്ല് സപ്ലൈകോക്ക് നല്‍കിയ കര്‍ഷകര്‍ക്ക് സംഭരണവില നല്‍കിതുടങ്ങിയെങ്കിലും അത് ബാങ്ക് നിരോധനം വന്നതോടെ തുക പിന്‍വലിക്കാനാകാതെ ദുരിതത്തിലുമായി. കടംവാങ്ങിയും മറ്റും ഒന്നാംവിളയിറക്കിയ കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ ദുരിതത്തിലുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."