നബിദിനാഘോഷം സംഘടിപ്പിക്കും
കൊല്ലം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലുടെനീളം വിവിധ പരിപാടികളിലൂടെ നബിദിനാഘോഷം നടത്തുന്നതിന് യോഗം തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന നബിദിനാഘോഷങ്ങളുടെ സമാപനംകുറിച്ച് 14ന് കൊല്ലം ഡിന്നക്കടയില്‍ നബിദിന സമ്മേളനവും റലീഫ് ചടങ്ങും നടത്തും. സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് അധ്യക്ഷനാവുന്ന പ്രസ്തുത സമ്മേളനം മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ സംബന്ധിക്കും. ഇതിനോടനുബന്ധിച്ച് കൊല്ലം കര്‍ബല ഹാളില്‍ ജില്ലാ പ്രസിഡന്റ് യൂസഫ് ചേലപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി അഡ്വ. എ ജഹാംഗീര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളായ ഇഞ്ചക്കല്‍ ബഷീര്‍, പറമ്പില്‍ സുബൈര്‍, നുജൂം അഹമ്മദ്, ശാസ്താംകോട്ട അബ്ദുല്‍ റഷീദ്, എ സിദ്ദീഖ്, റഹീം ചെങ്ങഴികത്ത്, സൈനുദ്ദീന്‍ കരുനാഗപ്പള്ളി, അബ്ദുല്‍ സലാം, നുജുമുദ്ദീന്‍ കുമരഞ്ചിറ, ശൂരനാട് നസീര്‍, നുജൂം ഞാറക്കാട്, ബഷീര്‍ ഒല്ലായില്‍, മംഗലത്ത് നൗഷാദ്, ഷൗക്കത്ത്, മുഹമ്മദ് ഹുസൈന്‍ സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."