പാവുമ്പ പാലം പണി പൂര്‍ത്തീകരണം താമസിക്കുന്നത് സര്‍ക്കാര്‍ അനാസ്ഥയെന്ന്
കരുനാഗപ്പള്ളി: പാവുമ്പ പ്രദേശത്ത് കഴിഞ്ഞ രï് വര്‍ഷമായി പുറം ലോകവുമായി ഒറ്റപ്പെടുത്തി കൊï് പൊളിച്ച് മാറ്റിയ പാവുമ്പ പാലം പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാത്തത് സര്‍ക്കാരിന്റെ കഴിവുകേടാണെന്ന് ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി. പാവുമ്പ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫിസ് പടിക്കല്‍ നടത്തിയ കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച രï് കോടി കൃത്യമായി വിനിയോഗിക്കുന്നതില്‍ മാറിമാറി വന്ന എം.എല്‍.എമാര്‍ താല്‍പര്യം കാണിക്കാത്തത് കൊïാണ് പാലം പണിപൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കരാര്‍ കാലാവധി കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയിട്ടും പണിപൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ കരാര്‍ റദ്ദ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കുകയോ കരാറുകാരന്‍ സമയങ്ങളായിട്ടുള്ള പാര്‍ട്ട് ബില്ല് മാറി നല്‍കിയോ പാലം പണി പൂര്‍ത്തീകരിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി കോണ്‍ഗ്രസ്സ് പാര്‍ട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് അഡ്വ. പാവുമ്പ അദ്ധ്യക്ഷനായി. സി.ആര്‍ മഹേഷ് മുഖ്യപ്രഭാഷണം നടത്തി. കെ ജി രവി, സെക്രട്ടറിമാരായ മുനവത്ത് ബഹാവ്, രമാ ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് എന്‍ അജയകുമാര്‍, അഡ്വ. എം എ ആസാദ്, ചിറ്റുമൂല നാസര്‍, കെ പി രാജന്‍, ബിന്ദു ജയന്‍ സംസാരിച്ചു. സമാപന സമ്മേളനം മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സി രാജന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്ത് സുഗരാജന്‍ സ്വാഗതവും സലീം ചെറുകര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."