കെ തായാട്ട് അര്‍ഹിച്ച അംഗീകാരം ലഭിക്കാത്ത എഴുത്തുകാരന്: ശ്രീധരനുണ്ണി
പാനൂര്‍: മലയാള സാഹിത്യത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയായിട്ടും അര്‍ഹിച്ച അംഗീകാരം കെ തായാട്ടിന് ലഭിച്ചിട്ടില്ലെന്ന് കവി പി.പി ശ്രീധരനുണ്ണി പറഞ്ഞു. കെ തായാട്ട് പുരസ്കാര സമര്‍പ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലസാഹിത്യ രംഗത്ത് അമൂല്യമായ സംഭാവനകളാണ് തായാട്ട് നല്‍കിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കായി രചിച്ച ജീവസുറ്റ ബാലസാഹിത്യ കൃതിയാണ് 'നാം ചങ്ങല പൊട്ടിച്ച കഥ'യെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയ തായാട്ട് സ്മാരക പുരസ്കാരം പള്ളിയറ ശ്രീധരന് ചടങ്ങില്‍ സമ്മാനിച്ചു. തനിക്ക് ലഭിച്ച അവാര്‍ഡ് തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ഐ.ആര്.പി.സിക്ക് സംഭാവന നല്‍കുമെന്ന് പള്ളിയറ ശ്രീധരന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. തായാട്ട് ബാലന് അധ്യക്ഷനായി. ഡോ.കെ.വി ശശിധരന് സ്വാഗതം പറഞ്ഞു. ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം അവാര്‍ഡ് ജേതാവിനെ പരിചയപെടുത്തി. ഡോ.കെ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എം.പി ബാലകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്, പ്രേമാനന്ദ് ചമ്പാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."