ജപ്തി ഭീഷണി നേരിടുന്ന സ്കൂളിന്റെ സംരക്ഷണത്തിനായി നാടൊന്നിക്കുന്നു
ഫറോക്ക്: ജപ്തി ഭീഷണി നേരിടുന്ന കടലുണ്ടി എ.എം.എല്‍.പി സ്കൂളിന്റെ സംരക്ഷണത്തിനായി നാടൊന്നിക്കുന്നു.
നിലവില്‍ 46 വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂള്‍, മാനേജര്‍ക്കുണ്ടായ കടബാധ്യതയുടെ പേരിലുള്ള നിയമനടപടികളുടെ ഭാഗമായി ലേലത്തില്‍ വച്ചിരിക്കുകയാണ്.
മൊത്തം 16 സെന്റ് സ്ഥലത്താണു സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇതില്‍ നാല് ക്ലാസ് മുറികളുള്‍പ്പെടുന്ന എട്ടര സെന്റ് ഭൂമിയാണു ലേലം ചെയ്യുന്നത്. ജപ്തി നടപടിയുടെ ഭാഗമായി ഏതാനും ദിവസം മുന്‍പ് സ്കൂളില്‍ നോട്ടിസ് പതിച്ചതോടെയാണു വിവരം നാട്ടുകാര്‍ അറിഞ്ഞത്. ഇതെതുടര്‍ന്നു നേരത്തെ നിലവിലുള്ള സ്കൂള്‍ സംരക്ഷണ സമിതിയും കടലുണ്ടി ഗ്രാമപഞ്ചായത്തും സ്ഥാപനം നാടിനു നഷ്ടമാകാതിരിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്.
കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി വിവരങ്ങളാരാഞ്ഞു. സ്കൂള്‍ പ്രവൃത്തി തടയുന്ന ഏതു നടപടികളും ബഹുജന പിന്തുണയോടെ എതിര്‍ക്കുമെന്നു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."