പ്രവാചക സ്‌നേഹത്തിലൂടെ ജീവിതം ക്രമീകരിക്കണം: അബ്ദുള്‍ ലത്തീഫ് വാഫി
കളമശേരി: പ്രവാചകന്റെ ചരിത്രവും ഗുണഗണങ്ങളും വര്‍ണിക്കുന്നത് പ്രവാചക സ്‌നേഹമാണെന്നും ഈ വര്‍ണനകളും സ്മരണകളും എല്ലാം നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനും പ്രവാചകചര്യകളോട് അടുപ്പിക്കാനും സഹായിക്കുന്നവയാകണമെന്നും തൃക്കാക്കര ജമാഅത്ത് ഖത്തീബ് അബ്ദുള്‍ ലത്തീഫ് വാഫി പറഞ്ഞു.
പ്രവാചകന്റെ അധ്യാപനങ്ങളും നമ്മുടെ താല്‍പര്യങ്ങളും ഏറ്റുമുട്ടുമ്പോള്‍ പ്രവാചകന് മുന്‍തൂക്കം നല്‍കാന്‍ നാം ബാധ്യസ്ഥരാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കും കുടുംബകലഹങ്ങള്‍ക്കും ഏകപരിഹാരം ഈ നബിചര്യയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് മിലാദ് കാംപയിന്‍ കളമശേരി മേഖലതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് നടന്ന മജ്‌ലിസുന്നൂര്‍ മജ്‌ലിസിന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസി നേതൃത്വം നല്‍കി. കങ്ങരപ്പടിയില്‍ മേഖല സഹചാരി സെന്ററില്‍ നടന്ന ചടങ്ങില്‍ മേഖല പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍, ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി, നഗരസഭാ കൗണ്‍സിലര്‍ കെ.എ സിദ്ദീഖ്, അബ്ദുറസ്സാഖ് വാഫി, ആസിഫ് കാരുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേഖല ജനറല്‍ സെക്രട്ടറി നൗഫല്‍ തീനാടന്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."