ആദിവാസി യുവതിയും കുഞ്ഞും മരിച്ചസംഭവം: അസ്വാഭാവികതയില്ലെന്ന് ട്രൈബല്‍ വകുപ്പ്
കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടത്തെ വനത്തിനുള്ളില്‍ പ്രസവത്തെ തുടര്‍ന്ന് ആദിവാസി യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് ടൈബ്രല്‍ വകുപ്പ്.ഇന്നലെ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തിയ ജില്ലാ ടൈബ്രല്‍ വകുപ്പ് ഓഫിസര്‍ സംസ്ഥാന ട്രൈബല്‍ വകുപ്പ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ടു നല്‍കിയത്.ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ മോഹിനിയും(20) പിഞ്ചുകുഞ്ഞുമാണ് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ മരിച്ചത്.
മാക്കൂട്ടം വനത്തിനുള്ളില്‍ ഭര്‍ത്താവിനൊപ്പം കുടില്‍കെട്ടി താമസിക്കുകയായിരുന്ന മോഹിനി വനത്തിനുള്ളില്‍ പ്രസവിക്കുകയായിരുന്നു. വിവരം പൊലിസിനേയും വനംവകുപ്പിനെയും അറിയിച്ചിരുന്നുവെങ്കിലും ആരും സ്ഥലത്തെത്തിയില്ല.
ഇതേതുടര്‍ന്ന് പായയില്‍ കെട്ടി തലച്ചുമടായാണ് മൃതദേഹം ആദിവാസികളും നാട്ടുകാരും ചേര്‍ന്ന് പുറത്ത് എത്തിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് ട്രൈബല്‍ വകുപ്പ് അന്വേഷണമാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."