HOME
DETAILS
MAL
അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹം ആര്‍ഭാടം നടന്നിട്ടുണ്ടെങ്കില്‍ തെറ്റെന്ന് ടോം വടക്കന്‍
backup
December 05 2016 | 07:12 AM
കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആര്‍ഭാടം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ടോം വടക്കന്‍.
ആര്‍ഭാടം നടത്തുന്നത് ധാര്‍മികമായി ശരിയല്ല. ധാര്‍മികത ഓരോ വ്യക്തികളെയും ആശ്രയിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി സംസ്ഥാനനേതൃത്വമാണ് അക്കാര്യം പരിശോധിക്കേണ്ടതെന്നായിരുന്നു മറുപടി.
ഇതുമായിബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ച് അന്വേഷിക്കേണ്ടത് ആദായനികുതിവകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."