കൊടുങ്ങല്ലൂര്‍ മേഖലയില്‍ വ്യാപക അക്രമം
കൊടുങ്ങല്ലൂര്‍: ബി.ജെ.പി പ്രവര്‍ത്തകനായ പ്രമോദിന്റെ മരണത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മേഖലയില്‍ വ്യാപക അക്രമം. എടവിലങ്ങില്‍ സി.പി.എമ്മിന്റെയും സി.ഐ.ടി.യു.വിന്റെയും ഓഫിസുകള്‍ തല്ലിത്തകര്‍ത്ത് തീയിട്ടു. പടിഞ്ഞാറെ വെമ്പല്ലൂരിലും എടവിലങ്ങിലും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടന്നു. എടവിലങ്ങില്‍ പ്രമോദിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്നതിനിടയിലാണ് പാര്‍ട്ടി ഓഫിസിന് നേരെ ആക്രമണം നടന്നത്. ഒരു സംഘമാളുകള്‍ എടവിലങ്ങ് ചന്തയിലുള്ള സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസും സി.ഐ.ടി.യു ഓഫിസും തല്ലിത്തകര്‍ക്കുകയായിരുന്നു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. ഓഫിസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടു.
ഓഫിസില്‍ സൂക്ഷിച്ചിരുന്ന കൊടികളും മറ്റും തീവച്ച് നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സംഭവം നടക്കുന്ന സമയത്ത് വന്‍ പൊലിസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് ശ്രീ നാരായണപുരം പടിഞ്ഞാറെ വെമ്പല്ലൂരില്‍ വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണമുണ്ടായത്. പടിഞ്ഞാറെ വെമ്പല്ലൂര്‍ കുളങ്ങര ചന്ദ്രാംഗദന്റ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ത്തു. മുല്ലശേരി ഷാജിയുടെ ഓട്ടോറിക്ഷയും ചിറ്റാപുറത്ത് വേലായുധന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും അക്രമികള്‍ നശിപ്പിച്ചു. എടവിലങ്ങില്‍ പഞ്ചായത്തംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ എ.പി ആദര്‍ശ്, ഫര്‍ഹാന്‍, മാങ്കറ സന്ദീപ് എന്നിവരുടെ വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."