HOME
DETAILS
MAL
രേഖകള്‍ ഇല്ലാത്ത പണവുമായി നാലംഗ സംഘം പിടിയില്‍
backup
December 05 2016 | 07:12 AM
സോമവാര്‍പേട്ട: കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമത്തിനിടെ നാലുപേര്‍ പൊലിസ് പിടിയിലായി. ശനിവാര്ശന്ത താലൂക്ക് പഞ്ചായത്ത് മെമ്പര്‍ ബി.എസ് അനന്ദ് കുമാര്‍, കുശാല്‍ നഗറിലെ ഹ്യാമര് സന് അന്തോണി, ജമീല്‍ അഹ്മദ്, കൊപ്പ ഗ്രാമത്തിലെ ശ്രീധര്‍ എന്നിവരാണു പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയോടെ സോമവാര്‍പേട്ട താലൂക്കിലെ സുണ്ടികൊപ്പക്കടുത്തു സവന്ത്ത് ഹൊസക്കോട്ടയില്‍ നിന്നാണു സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നു രേഖകളില്ലാത്ത പുതിയ 2000 രൂപയുടെ 172 നോട്ടും ആയിരം രൂപയുടെ 46 നോട്ടുകളും പിടിച്ചെടുത്തു.
ജില്ലാപൊലിസ് മേധാവി രാജേന്ദ്ര പ്രസാദിനു ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് സുണ്ടികൊപ്പ പൊലിസ് നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലായത്.
പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി ആദായനികുതി വകുപ്പിനെ ഏല്‍പ്പിക്കുമെന്നു പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."