തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി; നിയമനത്തില്‍ ക്രമക്കേടെന്ന് ഉദ്യോഗാര്‍ഥികള്‍
കല്‍പ്പറ്റ: എ.ബി.സി പദ്ധതിയുടെ ഭാഗമായി നടത്തുന്ന തെരുവുനായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നിയമനത്തില്‍ ക്രമക്കേട് നടന്നെന്ന് ഉദ്യോഗാര്‍ഥികള്‍ വാര്‍ത്താസമ്മേളനത്തില്‍ അരോപിച്ചു. നവംബര്‍ ഏഴിന് രാവിലെ 10 മുതലാണ് എബിസി അറ്റന്‍ഡര്‍, ഡോഗ് കാച്ചേഴ്‌സ് എന്നീ തസ്തികകളിലേക്ക് ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ സാന്നിധ്യത്തില്‍ കൂടിക്കാഴ്ച നടത്തിയത്. ഇതില്‍ ജില്ലയില്‍ നിന്ന് 14 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് ഏതു സമയത്തും ഹാജരാകണമെന്ന് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ജില്ലാ മൃഗസംരക്ഷണ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അന്യസംസ്ഥാനമായ മഹാരാഷ്ട്രയില്‍ നിന്നുള്ളവരെ എബിസി അറ്റന്‍ഡര്‍, ഡോഗ് കാച്ചേഴ്‌സ് തസ്തികകളില്‍ നിയമിച്ചതായാണ് അറിഞ്ഞത്. ഈ നിയമനത്തില്‍ ഇടനിലക്കാരുള്ളതായും അഴിമതി നടന്നതായും സംശയമുണ്ട്. ഇതി സംബന്ധിച്ച് ജില്ലാ കലക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അഭ്യസ്ഥവിദ്യരായ യുവതീ യുവാക്കള്‍ തൊഴില്‍ ഇല്ലാതെ അലയുമ്പോള്‍ അന്യസംസ്ഥാനക്കാരായവരെ നിയമിച്ചതിനെതിരെ നടപടി സ്വീകരിക്കുകയും ജില്ലയിലെ തൊഴില്‍ രഹിതരായ യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് ആവശ്യമായ ക്രമീകരണം നടത്തുകയും വേണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത പി.വി ബിജു, പി.വി ജോര്‍ജ്കുട്ടി, ടി.വി ജെയിംസ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."