പരപ്പനങ്ങാടിയില്‍ ഓട്ടോ, ബസ് തൊഴിലാളി പണിമുടക്ക് പൂര്‍ണം
പരപ്പനങ്ങാടി: ഓട്ടോ, ബസ് തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന ട്രക്കര്‍, ജീപ്പ് പാരല്‍ സര്‍വിസ് നിര്‍ത്തലാക്കുക എന്ന ആവശ്യമുന്നയിച്ചും അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന ഉദ്യോഗസ്ഥ ഭരണാധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ചും ബസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും ഓട്ടോറിക്ഷാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയും നടത്തിയ സൂചനാപണിമുടക്ക് പൂര്‍ണം.
ചില തൊഴിലാളി സംഘടനകള്‍ സമരത്തില്‍ നിന്നും വിട്ടുനിന്നതിനാല്‍ ഇവരുടെ കീഴിലുള്ള ചില ബസുകള്‍ സര്‍വിസ് നടത്തി.
ഇന്നലെ രാവിലെ ആറു മുതലാണ് തൊഴിലാളികള്‍ പണിമുടക്കിയത്.പരപ്പനങ്ങാടി മുനിസിപ്പല്‍ പരിധിയില്‍ ബസുകളും ഓട്ടോകളും ഓടിയില്ല. പണിമുടക്കിയ ഓട്ടോ തൊഴിലാളികള്‍ പരപ്പനങ്ങാടി ടൗണില്‍ പ്രതിഷേധ സംഗമം നടത്തി.
കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ബസുകള്‍ ആനങ്ങാടി വരെയും യൂനിവേഴ്സിറ്റി വഴി വരുന്ന ബസുകള്‍ ചേളാരി വരെയും തിരൂരില്‍ നിന്ന് വരുന്നത് പൂരപ്പുഴ വരെയും മലപ്പുറം ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ചെമ്മാട് വരെയും സര്‍വിസ് നടത്തി.
ഇനിയും അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ ബസ്, ഓട്ടോ സര്‍വിസ് അനിശ്ചിതമായി നിര്‍ത്തി വെച്ച് പ്രക്ഷോഭ പരിപാടിയുമായി മുന്നോട്ടു പോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."