നോട്ടസാധുവാക്കല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്തു
കാസര്‍കോട്: ആയിരം, അഞ്ചൂറ് രൂപാ നോട്ടുകള്‍ മുന്നൊരുക്കങ്ങളില്ലാതെ അസാധുവാക്കി പാവപ്പെട്ടവരെ ദുരിതക്കടലില്‍ ആഴ്ത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫിസ് പിക്കറ്റിങ് നടത്തി.
കേരളത്തില്‍ സഹകരണ ബാങ്കുകള്‍ കെ.വൈ.ടി മാനദണ്ഡം പാലിക്കുന്നു എന്ന നബാര്‍ഡിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്നു നേതാക്കള്‍ സമരത്തില്‍ ആവശ്യപ്പെട്ടു. കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബി.എസ്.എന്‍.എല്‍ ഓഫിസ് പിക്കറ്റിങ് കെ.പി.സി.സി നിര്‍വാഹക സമിതി അംഗം പി.എ അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജി. നാരായണന്‍ അധ്യക്ഷനായി. ഡി.സി.സി അംഗം ഖാദര്‍ നുള്ളിപ്പാടി, ഉസ്മാന്‍ കടവത്ത്, ഉസ്മാന്‍ അണങ്കൂര്‍, കമലാക്ഷ, ഫിറോസ് അണങ്കൂര്‍, അബൂബക്കര്‍ തുരുത്തി, എ കെ കുഞ്ഞമ്പു നായര്‍, ഉമേഷ് അണങ്കൂര്‍, സിലോണ്‍ അഷറഫ് സംബന്ധച്ചു.
പെരഡാല പോസ്റ്റോഫിസ് പിക്കറ്റിംഗ് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠനും, എന്‍മകജെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പെര്‍ള പോസ്റ്റ് ഓഫിസിനു മുന്നില്‍ നടത്തിയ പിക്കറ്റിങ് സമരം ഡി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ചെര്‍ക്കള പോസ്റ്റ്ഓഫിസ് പിക്കറ്റിങ് കാസര്‍കോട്് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്് കെ ഖാലിദ്, പട്‌ള പോസ്റ്റോഫിസ് പിക്കറ്റിങ് ഡി.സി.സി സെക്രട്ടറി കരുണ്‍ താപ്പ, ബെള്ളൂര്‍ പോസ്റ്റോഫിസ് പിക്കറ്റിംഗ് ഡി.സി.സി സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാര്‍ ചീമേനി പോസ്റ്റോഫിസ് പിക്കറ്റിങ് സമരം കെ.പി.സി.സി അംഗം കരിമ്പില്‍ കൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."