ഐ.എന്‍.എല്‍ ജില്ലാകമ്മിറ്റി പൊട്ടിത്തെറിയിലേക്ക്
ശാസ്താംകോട്ട: ഇന്ത്യന്‍ നാഷണല്‍ ലീഗ് കൊല്ലം ജില്ലാകമ്മിറ്റിയിലെ ചേരിതിരിവും പടലപ്പിണക്കവും മറനീക്കി പുറത്തേക്ക്.
പാര്‍ട്ടുടെ ജില്ലാ ഘടകം പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് ജില്ലാ ഭാരവാഹികളും വനിതാ നേതാക്കളും വിവിധ നിയോജക മണ്ഡലം പ്രസിഡന്റുമാരും രംഗത്തെത്തിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ചേര്‍ന്ന ഐ.എന്‍.എല്‍ കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തകസമിതിയോഗം അടിയന്തിരമായി പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടു.
പാര്‍ട്ടിപ്രവര്‍ത്തകരെ അടിമകളാക്കി കാണുന്ന ജില്ലാ ഭാരവാഹികള്‍ പാര്‍ട്ടിയെ മറ്റൊരുതൊഴുത്തില്‍ കെട്ടാന്ശ്രമിക്കുകയാണെന്ന് യോഗം ആരോപിച്ചു. നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന പ്രവര്‍ത്തകരെ പുറത്താക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. ജില്ലാപ്രസിഡന്റ് പാര്‍ട്ടിയെ ഹൈജാക്കുചെയ്യാന് ശ്രമിക്കുകയാണ് . ജില്ലാകമ്മിറ്റിയിലെ ഒരുവിഭാഗം
നേതാക്കള്‍ക്ക് തിമിരം ബാധിച്ചിരിക്കുകയാണെന്നും യോഗം ആരോപിച്ചു.
കാരാളിമുക്ക് മില്ലത്ത് സെന്ററില്‍ ചേര്‍ന്ന യോഗം നാഷണല്‍ ലേബര്‍ യൂനിയന്‍ ജില്ലാ കണ്‍വീനര്‍ ടി .ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി സുലൈമാന്‍കുഞ്ഞ് അധ്യക്ഷനായി. നാഷണല്‍ വുമണ്‍സ് ലീഗ് ജില്ലാ പ്രസിഡന്റ് റഷീദാബീവി, പത്തനാപുരം മണ്ഡലം പ്രസിഡന്റ് ഷാനവാസ് മുസ്ലിയാര്, ചടയമംഗലം മണ്ഡലം പ്രസിഡന്റ് ഷാജഹാന് നിലമേല്‍, സെയ്ഫുദ്ദീന്‍, ബാബുക്കുട്ടന്, അമീര്കണ്ണ് റാവുത്തര്‍, റഹീം പൂക്കട, സജീവ് ഫാറൂക്ക്, അഷറഫ് മുസ്ലിയാര്, അജിംഷാ, പ്രശാന്ത് പവിത്രേശ്വരം, നാസര്‍ വേങ്ങ, സുള്‍ഫിക്കര്‍, ശ്യാം, ഷാഹുദ്ദീന്‍ മൈനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."