സൗജന്യ മരുന്ന് വിതരണം നിര്‍ത്തിയത് അനേ്വഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ കാരുണ്യ ഫാര്‍മസി വഴിയുള്ള സൗജന്യമരുന്നിന്റെ വിതരണം നിര്‍ത്തിവച്ചത് സംബന്ധിച്ച് അന്വേഷണം വേണമെന്ന്‌സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ആരോഗ്യവകുപ്പ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എം.ഡിയും വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി.മോഹനദാസ് നിര്‍ദ്ദേശം നല്‍കി. ആര്‍.എസ്്.ബി.വൈ, ജനി ശിശു സുരക്ഷ പദ്ധതി, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ആരോഗ്യകിരണം തുടങ്ങിയ സൗജന്യ ചികിത്സാ പദ്ധതികള്‍ക്കുള്ള മരുന്നുവിതരണമാണ് നിര്‍ത്തിയത്. മരുന്നു വാങ്ങിയ വകയില്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് 14 കോടി നല്‍കാനുണ്ട്. അതോടെ കോര്‍പറേഷനില്‍ നിന്നു മരുന്ന് ലഭിക്കാതെയായി. അതേ തുടര്‍ന്ന് ആശുപത്രി വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് പ്രദേശത്തെ മരുന്നു കടകളില്‍ നിന്നാണ് മരുന്ന് വാങ്ങുന്നത്.
എന്നാല്‍ കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകള്‍ കുടിശിക തുക ഭാഗികമായി നല്‍കാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് താല്‍കാലികമായി മരുന്നുവിതരണം പുനരാരംഭിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉറപ്പു നല്‍കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് പൊതു പ്രവര്‍ത്തകനായ പി. കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."