HOME
DETAILS
MAL
പൊതുവിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിക്കണം: കെ.എ.എച്ച്.എസ്.ടി.എ
backup
May 21 2016 | 19:05 PM
കോഴിക്കോട്: തകര്‍ന്നുപോയ പൊതുവിദ്യാഭ്യാസ മേഖലയെ പുനരുജ്ജീവിപ്പിച്ചില്ലെങ്കില്‍ കേരളത്തിന്റെ മതേതര ഭാവി അപകടത്തിലാകുമെന്ന് കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാന കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ജാതി-മത സംഘടനകള്‍ നടത്തുന്ന സ്വകാര്യ അണ്-എയ്ഡഡ് സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക വഴി കേരളത്തിന്റെ മതേതര ഭാവിക്ക് ഭീഷണി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കൗസില്‍ ആവശ്യപ്പെട്ടു.
സ്കൂളുകളില്‍ ലിംഗനീതി ഉറപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ആദിവാസി ദലിത് തീരദേശ വിദ്യാര്‍ഥികളെയും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവരെയും ഉള്‍ക്കൊള്ളുന്ന വിധം പാഠ്യപദ്ധതി വൈവിധ്യവല്‍ക്കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."