തലശ്ശേരി-മൈസൂരു റെയില്‍വേ പാത സാധ്യതാ പഠനത്തിന് ഡി.എം.ആര്.സിയെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: മലബാറിന്റെ ചിരകാല സ്വപ്നമായ തലശ്ശേരി-മൈസൂരു റെയില്‍വേപാതയ്ക്ക് വഴിതെളിയുന്നു. മലബാറിന്റെ വികസനത്തിന് ഏറെ സഹായകമാവുന്ന പാതയുടെ സാധ്യതാ പഠനം നടത്തുന്നതിന് ഡല്‍ഹി മെട്രോറെയില്‍ കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.
പഠനത്തിന് അന്‍പത് ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. തലശ്ശേരിയില്‍ നിന്നും മൈസൂരുവിലേക്കുള്ള യാത്രാ ദൂരത്തില്‍ ഗണ്യമായ കുറവ് വരുത്തുന്ന പദ്ധതിയാണിത്.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ റെയില്‍വേ അടിസ്ഥാന വികസനത്തിനായി സംയുക്ത സംരംഭക കമ്പനി രൂപീകരിക്കുകയും വിവിധ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുകയും ചെയ്തിരുന്നു. സംയുക്ത കമ്പനിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ തലശേരി-മൈസൂരു റെയില്‍വേ പാത ഉള്‍പ്പെടുത്തുകയും ഡി.എം.ആര്.സിയെ സാധ്യതാ പഠനത്തിന് ചുമതലപ്പെടുത്തുകയുമാണ് ചെയ്തത്. സാധ്യതാപഠനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡി.എം.ആര്.സിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."