HOME
DETAILS

ഹിതപരിശോധന പരാജയം; ഇറ്റാലിയന്‍ പ്രധാനമന്ത്രി രാജിവച്ചു പ്രാദേശികവാദികള്‍ക്ക് മേല്‍ക്കൈ

  
backup
December 06 2016 | 06:12 AM

%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be


റോം: ഭരണഘടനാ ഭേദഗതിക്കു വേണ്ടി നടത്തിയ ഹിതപരിശോധന പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിവച്ചു. കഴിഞ്ഞ ദിവസം നടന്ന ഹിതപരിശോധനയുടെ ഫലം ഇന്നലെ പുറത്തുവന്നു മണിക്കൂറുകള്‍ക്കകമാണ് രാജി പ്രഖ്യാപനം. ഈ സര്‍ക്കാരില്‍ എന്റെ പ്രവര്‍ത്തനം ഇവിടെ അവസാനിച്ചിരിക്കുന്നുവെന്ന് രാജി പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹിതപരിശോധനയില്‍ പ്രത്യേക പ്രചാരണം നടത്താത്തതു കൊണ്ടാണ് താന്‍ പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇറ്റലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു 39 കാരനായ റെന്‍സി.
ബെപ്പോ ഗ്രില്ലോയുടെ നേതൃത്വത്തിലുള്ള രാജ്യത്തെ കടുത്ത പ്രാദേശികവാദികളുടെ കൂട്ടായ്മയാണ് ഹിതപരിശോധനയില്‍ വിജയം നേടിയത്. അവരുടെ നേതൃത്വത്തില്‍'നോ വോട്ട് ' കാംപയിനും നടന്നിരുന്നു. ബ്രക്‌സിറ്റിനും ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിനും ശേഷം ലോക രാഷ്ട്രീയത്തില്‍ പ്രാദേശികവാദം പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് ഹിതപരിശോധനയിലെ റെന്‍സിയുടെ പരാജയമെന്നാണ് വിലയിരുത്തല്‍.
ഇറ്റലിയിലെ70 വര്‍ഷം പഴക്കമുള്ള ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നതിനായിരുന്നു ഹിതപരിശോധന. എന്നാല്‍ 59.5 ശതമാനം വോട്ടിനു ഹിതപരിശോധന പരാജയപ്പെട്ടു. 50 ദശലക്ഷം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രിക്ക് കൂടുതല്‍ അധികാരം ലഭിക്കും വിധം സെനറ്റര്‍മാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക, ഭരണരംഗത്തെ ഉദ്യോഗസ്ഥ മേധാവിത്തം ഇല്ലാതാക്കുക, തൊഴിലില്ലായ്മ തടയാനെന്നപേരില്‍ ഉദാരവല്‍കരണം നടപ്പാക്കുന്ന വിധം ഭരണഘടന ഭേദഗതി ചെയ്യുക എന്നിവയായിരുന്നു റെന്‍സി ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ 315 സെനറ്റര്‍മാരാണ് രാജ്യത്തുള്ളത്. ഹിതപരിശോധന വിധി അനുകൂലമായാല്‍ സെനറ്റര്‍മാരുടെ എണ്ണം 100 ആയി ചുരുക്കാനായിരുന്നു പദ്ധതി. റെന്‍സിയുടെ രാജി യൂറോപ്യന്‍ രാജ്യങ്ങളിലാകെ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ഇറ്റലി പിന്‍മാറാനുള്ള സാധ്യതയുമുണ്ട്. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് തന്റെ രാജിക്കത്ത് കൈമാറുമെന്ന് പ്രസിഡന്റ് സെര്‍ജിയോ മറ്റാരെല്ലയെയെ പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ച്ചൂടിന് താല്‍ക്കാലിക ആശ്വാസമാകുന്നു,സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  15 days ago
No Image

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാര്‍ കസ്റ്റഡിയില്‍

Kerala
  •  15 days ago
No Image

ഗുജറാത്തില്‍ നരബലി; നാലു വയസ്സുകാരിയുടെ കഴുത്തറുത്തത് മാതാവിന്റെ മുന്നില്‍ വച്ച്

National
  •  15 days ago
No Image

​​ഗൾഫ് കപ്പ് ടൂറിസം മേഖലയെ ഉത്തേജിപ്പിച്ചു; ട്രാൻസിറ്റ് വിസകൾ ഏർപ്പെടുത്താൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  15 days ago
No Image

ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Kerala
  •  15 days ago
No Image

റമദാനിലെ ആദ്യ ആഴ്ചയിൽ ഇരു ഹറമുകളിലുമായി വിതരണം ചെയ്തത് 4.9 ദശലക്ഷം ഇഫ്താർ ഭക്ഷണപ്പൊതികൾ

Saudi-arabia
  •  15 days ago
No Image

കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം 

Kerala
  •  15 days ago
No Image

'നാലുദിവസം...ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ കാണാം'  ഇസ്‌റാഈലിനെതിരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികളുടെ താക്കീത് 

International
  •  15 days ago
No Image

വ്യാജ മെഡിക്കൽ ലീവ് റിപ്പോർട്ടുകൾ നൽകിയാൽ സഊദിയിൽ 100,000 റിയാൽ പിഴയും ജയിൽ ശിക്ഷയും

Saudi-arabia
  •  15 days ago
No Image

1000 ​ഗോൾ തികയ്ക്കാൻ റൊണാൾഡോക്ക് വേണ്ടത് വെറും 73 ​ഗോളുകൾ

Football
  •  15 days ago