സാമ്പത്തിക പരിഷ്കാരം സാധാരണക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതെന്ന് അമിത് ഷാ
അങ്കമാലി: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കാരം പാവപ്പെട്ടവര്‍ക്കും, സാധാരണക്കാര്‍ക്കുമാണ് കുടുതല്‍ പ്രയോജനം ചെയ്യുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ.
രാജ്യത്തെ ഓരോ വ്യക്തിയുടെയും വികസനം ലക്ഷ്യമാക്കിയുള്ള വികസനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അമിത്ഷ പറഞ്ഞു. ഭാരത് ധര്‍മ്മ ജനസേന (ബി.ഡി.ജെ.എസ്) ഒന്നാം ജന്മദിന സമ്മേളനം അങ്കമാലി കറുകുറ്റി ആഡ്ലക്സില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടര വര്‍ഷം കൊണ്ട് നിരവധി വികസനങ്ങള്‍ നടപ്പാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു.
കള്ളപ്പണക്കാരെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരം ആവിഷ്കരിച്ച് നടപ്പാക്കിയപ്പോള്‍ എല്ലാവരും കൈകോര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. സാമ്പത്തിക പരിഷ്കാരംമൂലം രാജ്യത്തുണ്ടാകുന്ന മാറ്റം പാവപ്പെട്ടവര്‍ക്കാണ് കുടുതല്‍ പ്രയോജനം ചെയ്യുക.
അവരെ വികസനപാതയിലെത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. ചടങ്ങില്‍ ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അധ്യക്ഷത വഹിച്ചു.
രാജീവ് ചന്ദ്രശേഖര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനംരാജശേഖരന് ഉള്‍പ്പടെയുള്ള നേതാക്കള്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."