നിലമ്പൂര്‍ വെടിവയ്പ്പ്: മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്നതില്‍ തീരുമാനമായില്ല
കോഴിക്കോട്: നിലമ്പൂരില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കുപ്പു ദേവരാജ്, അജിത എന്നിവരുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. അതേസമയം അജിതയുടെ സംസ്കാരം ഇന്ന് നടന്നേക്കും. മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ പൊലിസിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്കരിച്ചേക്കും. മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ഹരജി ഇന്നലെ മഞ്ചേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇന്നലെ രാത്രി വരെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കാമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടു നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ മാസം 24നായിരുന്നു നിലമ്പൂരിലെ കരുളായി വനത്തില്‍ വച്ച് പൊലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ടത്. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന പരക്കെ ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കൊല്ലപ്പെട്ട കുപ്പുദേവരാജന്റെ സഹോദരനും മനുഷ്യാവകാശപ്രവര്‍ത്തകരും മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."