HOME
DETAILS

സാമ്പത്തിക പ്രതിസന്ധി: ജി.സി.സി റെയില്‍വേ വൈകും

  
backup
December 06, 2016 | 12:01 PM

124525886

ജിദ്ദ: ജി.സി.സി സഹകരണ കൗണ്‍സില്‍ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍വേ പാത വൈകും. ആഗോള സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വിലക്കുറവുമാണ് റെയില്‍വേ പാത വൈകാന്‍ കാരണമെന്ന് കണ്‍സ്ട്രക്ടഷന്‍ വീക്ക് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍നിന്നു തുടങ്ങി സഊദി അറേബ്യ വഴി ഖത്തറിലേക്കും ബഹ്‌റൈനിലേക്കും കടല്‍പ്പാലം നിര്‍മിച്ച് ബന്ധിപ്പിച്ച് യു.എ.ഇ. വഴി ഒമാനില്‍ അവസാനിക്കുന്ന 2,177 കി.മി. ദൈര്‍ഘ്യമുള്ള പാതയാണ് ജി.സി.സി റെയില്‍വേ.


യു.എ.ഇ.യുമായി ബന്ധിപ്പിക്കുന്ന ഒമാനില്‍ നിര്‍മിക്കുന്ന പാതയും യു.എ.ഇ.യുടെ രണ്ടാം ഘട്ട പദ്ധതിയുമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്.

2018 മുതല്‍ ആറ് ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാത പൂര്‍ത്തികരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നത്.

നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ 2021 ന് ശേഷമായിരിക്കും ട്രെയിനുകള്‍ ഓടി തുടങ്ങുക.
അതേസമയം ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച യു.എ.ഇ.യിലെ ഹബ്ഷാന്റുവൈസ് പാതയില്‍ ഓയില്‍ റിഫൈനറിയിലേക്ക് പ്രതിദിനം 22,000 ടണ്‍ സള്‍ഫറുമായി കാര്‍ഗോ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

സഊദി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി തന്നെ തുടരുന്നുമുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ യാത്രാ ട്രെയിനുകള്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സര്‍വീസ് നടത്തുക. ദുബയില്‍ നിന്നും 10 മണിക്കൂര്‍ കൊണ്ട് മക്കയില്‍ എത്താന്‍ കഴിയും. അന്തരീക്ഷ മലിനീകരണമില്ലാതെ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ചരക്ക് ഗതാഗതം വളരെ എളുപ്പത്തിലാകും.

സഊദിയിലെ പാത പൂര്‍ത്തിയാകുന്നതോടെ ജോര്‍ദ്ദാനും സിറിയയും കൂടി പാത നിര്‍മ്മിച്ചാല്‍ തുര്‍ക്കി വഴി യൂറോപ്പിലേക്കും ബന്ധിപ്പിക്കാണും പദ്ധതി വഴി കഴിയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.പി.സി.സി അധ്യക്ഷസ്ഥാനം; നേതാക്കളുമായി ചർച്ചയ്ക്ക് ദീപാദാസ് മുൻഷി

Kerala
  •  14 days ago
No Image

രാജ്യസഭാ സീറ്റ് നഷ്ടഭീതി; ഇടഞ്ഞ് ഇറങ്ങിയവരോട് അടുക്കാൻ സി.പിഎം

Kerala
  •  14 days ago
No Image

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില തകര്‍ന്നു; രാജ്യത്ത് ഇന്ധനവില കുറയാന്‍ സാധ്യത

Kerala
  •  14 days ago
No Image

തസ്തിക നിർണയത്തിൽ ഒരു വിദ്യാർഥി അധികം; മൂന്ന് വർഷത്തിനിടെ 53 അധിക അധ്യാപക തസ്തിക

Kerala
  •  14 days ago
No Image

ഇ 20 ഇന്ധനം; വാഹന ഉടമകളില്‍ 53 ശതമാനത്തിനും അതൃപ്തി; എഥനോള്‍ മൈലേജ് കുറയ്ക്കുന്നതായും പരാതി 

National
  •  14 days ago
No Image

ആസൂത്രണ ബോർഡ് നിയമന ക്രമക്കേട്; ഉത്തരം പറയേണ്ടത് പി.എസ്.സി 

Kerala
  •  14 days ago
No Image

വിടാതെ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത 

Kerala
  •  14 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പെയിൻ; 36 വർഷത്തെ ഇറ്റാലിയൻ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം!

Football
  •  14 days ago
No Image

റെക്കോർഡുകൾ കീഴടക്കി, പക്ഷേ വിശ്വ കിരീടം നേടിയില്ല; കണ്ണീരണിഞ്ഞ് റൊണോ മടങ്ങുന്നു

Football
  •  14 days ago
No Image

പറങ്കിപ്പടയെ പറപ്പിച്ച് സ്പാനിഷ് അര്‍മാഡ, ക്രിസ്റ്റ്യാനോയ്ക്ക് ഗോളില്ല: രക്ഷകനായി മെറിനോ

Football
  •  14 days ago