HOME
DETAILS

ഹയര്‍ സെക്കന്‍ഡറി സൗജന്യ ഏകജാലക രജിസ്‌ട്രേഷനുമായി ജില്ലാ പഞ്ചായത്ത്

  
backup
May 21 2016 | 19:05 PM

%e0%b4%b9%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%97%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%af

മിഷന്‍ പ്ലസ്‌വണ്‍ നാളെ മുതല്‍
കല്‍പ്പറ്റ: ഹയര്‍ സെക്കന്‍ഡറി ഏകജാലക ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് സൗജന്യ സേവനം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ നൂതന പദ്ധതി മിഷന്‍ പ്ലസ് വണ്ണിന് നാളെ തുടക്കമാകും. ജില്ലയിലെ പത്താംതരം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റി പ്ലസ്‌വണ്‍ പ്രവേശനം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ട്രൈബല്‍ വയനാട് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2016ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക പദ്ധതിയാണിത്.
പത്താംതരം പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗ്ഗ-പട്ടികജാതി- മറ്റു പിന്നാക്ക വിഭാഗങ്ങളിലേതടക്കം മുഴുവന്‍ വിദ്യാര്‍ഥികളുടെയും ഹയര്‍ സെക്കന്‍ഡറി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി എന്നിവരാണ് രക്ഷാധികാരികള്‍. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ താജ്മന്‍സൂര്‍, പ്രിന്‍സിപ്പല്‍മാരായ കെ.കെ വര്‍ഗീസ്, അബ്ദുല്‍ അസീസ് എം, ഷൈമ ടി ബെന്നി, എ.കെ കരുണാകരന്‍, യു.സി ചന്ദ്രിക, സുധാദേവി, കോര്‍ഡിനേറ്റര്‍മാരായ സി.ഇ ഫിലിപ്, കെ.ബി സിമില്‍, ട്രെയിനര്‍ മനോജ് ജോണ്‍ എന്നിവരാണ് മോണിറ്ററിങ് സമിതി അംഗങ്ങള്‍.
പദ്ധതിയുടെ ബ്രോഷര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാതിരിക്കുന്നതിനാലും രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സംഭവിക്കുന്ന തെറ്റുകള്‍ കാരണവും നിരവധി വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്ലസ്‌വണ്‍ അഡ്മിഷന്‍ നഷ്ടമാകുന്നത്. ഇതൊഴിവാക്കി കൃത്യമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി കരിയര്‍-സൗഹൃദ കോര്‍ഡിനേറ്റര്‍മാരുടെയും അധ്യാപകരുടെയും സേവനം ലഭ്യമാക്കും. കൂടാതെ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് വിദ്യാര്‍ഥികള്‍ക്ക് ധാരാളം പണം ആവശ്യമായി വരുന്നിടത്ത് പദ്ധതിയിലൂടെ സൗജന്യ സേവനം ലഭിക്കുമ്പോള്‍ രക്ഷിതാക്കള്‍ക്കും ആശ്വാസമാകും. ജില്ലയിലെ മുഴുവന്‍ മുന്‍സിപ്പല്‍ കേന്ദ്രങ്ങളിലും പിന്നോക്ക പ്രദേശങ്ങളിലും സേവനം ലഭിക്കും. സേവനം നല്‍കുന്നതിന് ഓരോ സെന്ററുകളിലും അസാപ് ഫ്രണ്ട് ഓഫിസ് ട്രെയിനികളെ നിയോഗിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉപരിപഠന സാധ്യതകള്‍ സംബന്ധിച്ച വിവരങ്ങളും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാകും.
ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ പ്രവേശനം ഉറപ്പാക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പിന്റെയും സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകരുടെയും ട്രൈബല്‍ പ്രൊമോട്ടര്‍മാരുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. മാര്‍ച്ച് 31വരെ അപേക്ഷിക്കാം. ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ ഏഴിനും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂലൈ ആദ്യവാരം ആരംഭിക്കും.

ജില്ലയിലെ മിഷന്‍ പ്ലസ് വണ്‍ കേന്ദ്രങ്ങള്‍
അമ്പലവയല്‍ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. അമ്പലവയല്‍, എടവക പഞ്ചായത്ത്- എസ്.എച്ച്.എസ്.എസ്.ദ്വാരക, സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്.കല്ലോടി, മീനങ്ങാടി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. മീനങ്ങാടി, മീനങ്ങാടി ട്രൈബല്‍ സ്‌പെഷ്യല്‍ സെന്റര്‍, മേപ്പാടി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ് മേപ്പാടി, മുപ്പൈനാട് പഞ്ചായത്ത്- സി.എം.എച്ച്.എസ്.എസ് അരപ്പറ്റ, മുള്ളന്‍കൊല്ലി പഞ്ചായത്ത്- സെന്റ് മേരീസ് എച്ച്.എസ്.എസ്.മുള്ളന്‍കൊല്ലി, മുട്ടില്‍ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.കാക്കവയല്‍, നെന്മേനി പഞ്ചായത്ത്- ജി.എച്ച്.എസ്.ചീരാല്‍, ജി.എച്ച്.എസ്.ആനപ്പാറ, നൂല്‍പ്പുഴ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.മൂലങ്കാവ്, ജി.എച്ച്.എസ്.ഓടപ്പള്ളം, ജി.എച്ച്.എസ്.എസ്.കല്ലൂര്‍, പനമരം പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.പനമരം, ജി.എച്ച്.എസ്. നീര്‍വാരം, സര്‍വ്വോദയ എച്ച്. എസ്.എസ്.ഏച്ചോം, പനമരം ട്രൈബല്‍ സ്‌പെഷല്‍ സെന്റര്‍, പൂതാടി പഞ്ചായത്ത്- എസ്.എന്‍.എച്ച്.എസ്.എസ്. പൂതാടി, കല്‍പ്പറ്റ നഗരസഭ- എസ്.കെ.എം.ജെ.എച്ച്.എസ്. കല്‍പ്പറ്റ, കല്‍പ്പറ്റ ട്രൈബല്‍ സ്‌പെഷല്‍ സെന്റര്‍, പൊഴുതന പഞ്ചായത്ത്- ജി.എച്ച്.എസ്.അച്ചൂര്‍, പുല്‍പ്പള്ളി പഞ്ചായത്ത്- വിജയ എച്ച്.എസ്.എസ്. പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി നഗരസഭ- സര്‍വ്വജന എച്ച്.എസ്.എസ്.സുല്‍ത്താന്‍ ബത്തേരി, തരിയോട് പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. തരിയോട്, തവിഞ്ഞാല്‍ പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. തലപ്പുഴ, ജി.എച്ച്.എസ്.എസ്. വാളാട്, എ.പി.ജെ.അബ്ദുള്‍ കലാം സ്മാരക വായനശാല, വാളാട്,
തിരുനെല്ലി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.തൃശ്ശിലേരി, ജി.എച്ച്.എസ്. കാട്ടിക്കുളം, ജി.എച്ച്.എസ്. തോല്‍പ്പെട്ടി, തിരുനെല്ലി ട്രൈബല്‍ സ്‌പെഷല്‍ സെന്റര്‍, തൊണ്ടര്‍നാട് പഞ്ചായത്ത്- എം.റ്റി.ഡി.എം.എച്ച്.എസ്.എസ്.തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്.വെള്ളമുണ്ട, വെങ്ങപ്പള്ളി പഞ്ചായത്ത്- ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ്. പിണങ്ങോട്, വൈത്തിരി പഞ്ചായത്ത്- ജി.എച്ച്.എസ്.എസ്. വൈത്തിരി, കണിയാമ്പറ്റ പഞ്ചായത്ത്-ജി.എച്ച്.എസ്.എസ്.കണിയാമ്പറ്റ, സെന്റ് തോമസ് എച്ച്.എസ്. നടവയല്‍, മാനന്തവാടി - ട്രൈബല്‍ സ്‌പെഷല്‍ സെന്റര്‍ മാനന്തവാടി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago