HOME
DETAILS

കേരളത്തിലെ സഹകരണ പ്രസ്ഥാനം ലോകത്തിന് മാതൃക: കടകംപിളളി സുരേന്ദ്രന്‍

  
backup
December 06, 2016 | 11:36 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be

കാക്കനാട്: കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ സഹകരണ പ്രസ്ഥാനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപിളളി സുരേന്ദ്രന്‍ പ്രസ്താവിച്ചു.
കാക്കനാട് ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചുനടന്ന സഹകരണ മേഖല സംസ്ഥാനതല സംരക്ഷണ കാമ്പയിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സിയില്‍ 86 ശതമാനമുളള 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിലൂടെ കളളപ്പണക്കാരെ കണ്ടെത്തുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന് സാധിച്ചിട്ടില്ല. ലോകത്തിലെ ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും ഈ തീരുമാനത്തെ അനുകൂലിക്കുന്നില്ല.
നിക്ഷേപം സ്വീകരിക്കുന്നതില്‍ നിന്ന് സഹകരണ മേഖലയെ വിലക്കിയതിലൂടെ കാര്‍ഷിക മേഖലയെ കൊളളപ്പലിശക്കാരില്‍ നിന്ന് രക്ഷിക്കുവാന്‍ സഹായിച്ച കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനുളള ശ്രമമാണ്. ഇന്ത്യന്‍ സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ 54 ശതമാനവും കേരളത്തില്‍ നിന്നാണ്. കേരളത്തിലെ സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ സ്രോതസുകള്‍ 99 ശതമാനവും ജീവനക്കാര്‍ക്ക് നേരിട്ടറിയാവുന്ന തലത്തില്‍ നിന്നുതന്നെയാണ്. സഹകരണ പ്രസ്ഥാനത്തിന്റെ നന്മയെ ബോധപൂര്‍വ്വം ഇല്ലായ്മ ചെയ്യുവാനുളള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ബി.ഐ. നിയന്ത്രണത്തിലെത്തുമ്പോള്‍ മരണസഹായം, വിദ്യാഭ്യാസ സാമ്പത്തിക സഹായം, വിലക്കയറ്റ നിയന്ത്രണ പരിപാടികള്‍ തുടങ്ങി സഹകരണ സംഘങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന പല ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തും വിശ്വാസ്യതയും ഊട്ടിഉറപ്പിക്കുന്നതിനായി 2016 ഡിസംബര്‍ 10 മുതല്‍ 2017 ജനുവരി 10 വരെ സംസ്ഥന-ജില്ലാ-പ്രാഥമിക ബാങ്ക് അടിസ്ഥാനത്തില്‍ സഹകാരികളും ജീവനക്കാരും ഒത്തുചേര്‍ന്ന് വീടുവീടാന്തരമുളള ക്യാമ്പയിന്‍ നടത്തുന്നുണ്ട്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എറണാകുളം ടൗണ്‍ ഹാളില്‍ വച്ച് നിര്‍വ്വഹിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം; 31ന് മുമ്പ് ഗുണഭോക്തൃ അന്തിമ പട്ടിക സർക്കാരിന് കൈമാറണം

Kerala
  •  2 minutes ago
No Image

ന്യൂനപക്ഷ പദവിയുള്ള സ്‌കൂളുകളിലെ അധ്യാപകരെ ഒഴിവാക്കണമെന്ന വിധി നടപ്പാക്കാതെ സർക്കാർ

Kerala
  •  7 minutes ago
No Image

ബിസ്മീറിന്റെ ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് വിളപ്പില്‍ ശാല ആരോഗ്യ കേന്ദ്രം;  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കാന്‍ കുടുംബം 

Kerala
  •  7 minutes ago
No Image

അമൃത് ഭാരത് ട്രെയിൻ: മംഗളൂരുവിലേക്ക് 17 മണിക്കൂര്‍; തിരിച്ചുള്ള യാത്രക്ക് 14 മണിക്കൂര്‍

Kerala
  •  12 minutes ago
No Image

കരിപ്പൂർ റെസ വിപുലീകരണം; പ്രവൃത്തി പാതി പിന്നിട്ടില്ല; കരാർ കാലാവധി രണ്ടുമാസം കൂടി

Kerala
  •  an hour ago
No Image

അതിവേഗ റെയിൽ; നിലപാട് വ്യക്തമാക്കാതെ സർക്കാർ; പിന്തുണച്ച് പ്രതിപക്ഷം

Kerala
  •  an hour ago
No Image

പതാകയെത്തും മദീനയിൽ നിന്നടക്കം; ശതാബ്ദി സമ്മേളനത്തിനുയരുന്നത് നൂറ് കൊടികൾ

Kerala
  •  an hour ago
No Image

ട്രംപിന്റെ കുടിയേറ്റ നയം; യു.എസിൽ പ്രക്ഷോഭം രൂക്ഷം

International
  •  an hour ago
No Image

നയപ്രഖ്യാപന പ്രസംഗം; ഗവർണർ- സർക്കാർ പോര് മുറുകുന്നു

Kerala
  •  an hour ago
No Image

ഇന്ത്യ-പാകിസ്താൻ അന്താരാഷ്ട്ര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഒരാളെ വധിച്ചു

National
  •  2 hours ago