HOME
DETAILS

ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി അരുണിമ യാത്രയായി

  
backup
December 07 2016 | 00:12 AM

%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0

കോട്ടയം: അരുണിമയുടെ വീട്ടിലെത്തിയ ആര്‍ക്കും സഹിക്കാനാവില്ലായിരുന്നു ആ കാഴ്ച. ഇന്നലെ വരെ തങ്ങളോടൊപ്പമുണ്ടായിരുന്ന പ്രിയ കൂട്ടുകാരിയുടെ മൃതശരീരം കാണാനാകാതെ സഹപാഠികള്‍ പൊട്ടിക്കരഞ്ഞു. കണ്‍മുന്‍പില്‍ സ്വന്തം മകള്‍ ഒരുവാക്കു മിണ്ടാതെ കിടക്കുന്നതു കണ്ടു സങ്കടം സഹിക്കാനാകാതെ മാതാവ് വിങ്ങിപ്പൊട്ടിയപ്പോള്‍ പലരുടെയും മിഴികള്‍ നിറഞ്ഞിരുന്നു. അരുണിമയുടെ മാതാവ് പ്രമീളയെ ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടി.
കോട്ടയം നാഗമ്പടം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് കയറി മരിച്ച കൊച്ചുപറമ്പില്‍ സുഗുണന്‍-പ്രമീള(പ്രീത) ദമ്പതികളുടെ മകള്‍ അരുണിമ(11)യുടെ സംസ്‌കാരം തിങ്ങിനിറഞ്ഞ ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി ഇന്നലെ ഉച്ചകഴിഞ്ഞു നടത്തി. സംസ്‌കാര ചടങ്ങിനു മണിക്കൂറുകള്‍ മുന്‍പേ വീടും പരിസരവും ജനനിബിഢമായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചതോടെ വിങ്ങിപ്പൊട്ടിയ പിതാവ് സുഗുണനെയും അലമുറയിട്ടു കരഞ്ഞ മാതാവ് പ്രമീളയെയും ഏക സഹോദരി ആവണിയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ ഏറെ വിഷമിച്ചു.
രാവിലെ വീട്ടില്‍ മൃതദേഹം എത്തിച്ചതോടെ തളര്‍ന്നുവീണ പ്രമീളയെ ബന്ധുക്കള്‍ താങ്ങി സമീപത്തെ മുറിയിലേക്കു മാറ്റി. തന്റെ ഹൃദയ സൂക്ഷിപ്പുകാരിയും ആത്മസുഹൃത്തുമായിരുന്ന കുഞ്ഞനുജത്തിയെ തലോടാനായി ആവണിയുടെ ശ്രമം കണ്ടുനിന്നവര്‍ക്കു ഹൃദയനൊമ്പരമായി. ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിക്കാതെ കുടുംബാംഗങ്ങളുടെ സമീപത്തെത്തി വീടിനു പുറത്തേക്കിറങ്ങിയവരുടെ കണ്ണു നിറഞ്ഞിരുന്നു. മുറിക്കുള്ളില്‍നിന്നു ചടങ്ങുകള്‍ നടന്ന വീടിനു മുന്നിലേക്കു മൃതദേഹം എടുത്തതോടെ പ്രദേശം ശോകമൂകമായി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വീടിനു പിന്നിലാണു മൃതദേഹം സംസ്‌കരിച്ചത്.
രാവിലെ മെഡിക്കല്‍ കോളജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം അരുണിമ പഠിച്ചിരുന്ന കോട്ടയം സെന്റ് ആന്‍സ് ഗേള്‍സ് എച്ച്.എസ്.എസില്‍ പൊതുദര്‍ശനത്തിനുവച്ചു. സഹപാഠികളും അധ്യാപകരുമടക്കം നൂറുകണക്കിനുപേരാണു വിതുമ്പലടക്കി അരുണിമയെ അവസാനമായി ഒരു നോക്കുകാണാനായി എത്തിയത്. ഒരു മണിക്കൂറോളംനേരം സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ച ശേഷമാണു മൃതദേഹം വീട്ടിലേക്കെത്തിച്ചത്.
മുത്തശ്ശിക്കൊപ്പം പെന്‍ഷന്‍ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിടെ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു അപകടം നടന്നത്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago