എഴുപുന്ന പള്ളിയില്‍ ദര്‍ശന തിരുനാള്‍
തുറവൂര്‍: എഴുപുന്ന തെക്ക് സെന്റ് ആന്റണിസ് പള്ളിയില്‍ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ദര്‍ശന തിരുനാള്‍ ഇന്ന് തുടങ്ങി 11ന് സമാപിക്കും. ഇന്ന് വൈകിട്ട് ആറിന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ കൊടി ആശീര്‍വദിക്കും. പ്രസുദേന്തി ലാസര്‍ ജോണ്‍ കൊടി ഉയര്‍ത്തും. വികാരി ഫാ.പോള്‍ കൊച്ചിക്കാരന് സഹകാര്‍മികനായിരിക്കും ഫാ.രാജു കാക്കരിയില്‍ കുര്‍ബാന അര്‍പ്പിക്കും.
അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്ക റെക്ടര്‍ ഫാ. ക്രിസ്റ്റഫര്‍ എം.അര്‍ത്ഥശ്ശേരില്‍ പ്രസംഗിക്കും. നാളെ വൈകിട്ട് 6.30ന് ഫാ.ജോസി കണ്ടനാട്ട് തറകൂര്ബാന അര്‍പ്പിക്കും.ഫാ.സെബാസ്റ്റ്യന്‍ പുന്നയ്ക്കല്‍ പ്രസംഗിക്കും. 9 ന് തമിഴ് ചരിത്ര ചവിട്ടുനാടകം ഒന്‍പതിന് വൈകിട്ട് 6.30ന് ഫാ.സ്റ്റീഫന്‍ ജെ. പുന്നയ്ക്കല്‍ കുര്‍ബാന അര്‍പ്പിക്കും.ഫാ.ജെയിംസ് പുന്നയ്ക്കല്‍ പ്രസംഗിക്കും.
പത്തിന് 6.30ന് ഫാ.മാത്യു നെറോണ കൂര്‍ബാന അര്‍പ്പിക്കും.ഫാ.ജോണ്‍ ജോയ വെളിയില്‍ പ്രസംഗിക്കും.
പതിനൊന്നിന് 3 ന് മനക്കോടം ഫൊറോന വികാരി ഫാ.സ്റ്റീഫന്‍ എം.പുന്നയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ കുര്‍ബാന. ആലപ്പുഴ രൂപത വികാരി ജനറല്‍ മോണ്‍. പയസ് ആറാട്ടുകുളം പ്രസംഗിക്കും. 7 ന് ഗാനമേളയും ഹാസ്യ നിശയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."