HOME
DETAILS

മരണമുഖത്തൊരു രാഷ്ട്രീയ കരുനീക്കം

  
backup
December 07 2016 | 00:12 AM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af


ജീവിതത്തിലെ ശത്രുത മരണമുണ്ടാക്കുന്ന വിയോഗവേളകളില്‍ നിലനില്‍ക്കില്ലെന്നതു യാഥാര്‍ഥ്യമാണ്. രാഷ്ട്രീയത്തില്‍ നിത്യശത്രുക്കളില്ലെന്നതിനാല്‍ അവിടെ ഇതുകൂടുതല്‍ പ്രസക്തവുമാണ്. അതിനാല്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിക്കാന്‍ പ്രധാനമന്ത്രിയെത്തിയതും കേന്ദ്രമന്ത്രിയും ബി.ജെ.പി മുന്‍ ദേശീയാധ്യക്ഷനുമായ വെങ്കയ്യ നായിഡു ദീര്‍ഘനേരം രാജാജി ഹാളില്‍ തങ്ങിയതും സാധാരണഗതിയില്‍ പ്രത്യേകതയോടെ കാണേണ്ട വിഷയമല്ല.
എന്നാല്‍, തമിഴ്‌നാടിന്റെ പ്രത്യേകസാഹചര്യത്തില്‍ ബി.ജെ.പി നേതാക്കളുടെ ഈ 'ഉത്സാഹ'ത്തെ രാഷ്ട്രീയനിരീക്ഷകര്‍ കാണുന്നതു സംശയദൃഷ്ടിയോടെയാണ്. കൈപ്പിടിയില്‍ ഒതുങ്ങാതിരുന്ന തമിഴകരാഷ്ട്രീയം പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ തുടക്കമായി വേണം ഇതിനെ കാണാന്‍. കേരളത്തിലെ ബി.ജെ.പി നേതാവായ കെ. സുരേന്ദ്രന്റെ ഫേസ്ബുക് പരാമര്‍ശം ബി.ജെ.പി നേതാക്കളുടെ മോഹത്തിന്റെ പ്രതിഫലനമാണെന്നതില്‍ സംശയമില്ല. എങ്കിലും അതുവച്ചുള്ള വിലയിരുത്തലല്ല ഇത്.
എത്രയോ കാലമായി ദ്രാവിഡരാഷ്ട്രീയം കൊടികുത്തിവാഴുന്ന തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെയോ എ.ഐ.ഡി.എം.കെയുടെയോ പിന്തുണയില്ലാതെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നു തുടര്‍ച്ചയായ പരീക്ഷണങ്ങളുടെ ദയനീയപരാജയത്തിലൂടെ ബി.ജെ.പി നേതാക്കള്‍ക്കു ബോധ്യപ്പെട്ടതാണ്. ജയലളിതയെ പ്രീണിപ്പിച്ച് ഒപ്പംനിര്‍ത്താന്‍ അവര്‍ നടത്തിയ ശ്രമങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. ഡി.എം.കെ നേതാക്കളും ജയലളിതയും ഒരേപോലെ അഴിമതിക്കേസുകളില്‍ മുങ്ങിക്കുളിച്ചു നിന്ന അവസരം ഉപയോഗപ്പെടുത്തി പട്ടാളി മക്കള്‍ കക്ഷിയെയും മറ്റും കൂട്ടുപിടിച്ചു നടത്തിയ തെരഞ്ഞെടുപ്പു പോരാട്ടവും ബി.ജെ.പിക്കു കനത്ത തിരിച്ചടിയായി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കന്യാകുമാരി മണ്ഡലം കനിഞ്ഞതുകൊണ്ടുമാത്രമാണു പറയാന്‍ ഒരു സീറ്റു കിട്ടിയത്. 39 ല്‍ 37 സീറ്റും തൂത്തുവാരിയാണു ജയലളിത കരുത്തുതെളിയിച്ചത്. എന്നിട്ടും, ഭാവിയില്‍ ജയലളിതയുമായി ബന്ധംസ്ഥാപിക്കാനുള്ള പാലമെന്നോണം എ.ഐ.ഡി.എം.കെയുടെ തമ്പിദുരെയെ ബി.ജെ.പി ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറാക്കി.
തങ്ങളുടെ ഏക എം.പി പൊന്‍രാധാകൃഷ്ണനെ കേന്ദ്രമന്ത്രിയാക്കുകയും തമിഴ്‌നാടിനു വേണ്ടതിലേറെ സഹായം വാരിക്കോരി നല്‍കുകയും ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിലുള്‍പ്പെടെ കേന്ദ്രത്തിന്റെ തമിഴ്‌നാട് പ്രീണന മനോഭാവം വ്യക്തമായതാണ്. എന്നിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കിട്ടിയതു പൂജ്യം സീറ്റ്.
പ്രധാനമന്ത്രി മോദിയുടെ ഇപ്പോഴത്തെ സുപ്രധാന ലക്ഷ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. വീണ്ടുമൊരു അധികാരത്തിലേറലിനു പഴയ രാഷ്ട്രീയായുധങ്ങളൊന്നും മതിയാകില്ലെന്ന് അദ്ദേഹത്തിന് അറിയാം. ബീഫ് പ്രശ്‌നമുള്‍പ്പെടെയുള്ളവ ഉയര്‍ത്തി സാമുദായിക നേട്ടമുണ്ടാക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമത്തിനു ഇന്ത്യന്‍ മതേതര മനസില്‍നിന്നു കനത്ത തിരിച്ചടിയാണുണ്ടായത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമായ ചലനം സൃഷ്ടിക്കാമെന്ന മോഹത്തോടെ കൊണ്ടുവന്ന 'കള്ളപ്പണവേട്ട'യും നോട്ടുപിന്‍വലിക്കലിലെ തീരാപ്രശ്‌നങ്ങള്‍ കാരണം തിരിച്ചടിയായിരിക്കുകയാണ്.
ഇതിനിടയില്‍ തമിഴ്‌നാടിനെപ്പോലൊരു വലിയ സംസ്ഥാനത്തില്‍ നേട്ടംകൊയ്യാന്‍ കിട്ടുന്ന അവസരമായി ജയലളിതയുടെ വേര്‍പാടിനെ ഉപയോഗപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. രണ്ടാംനിരയിലോ മൂന്നാംനിരയിലോ തലയെടുപ്പുള്ള ഒരു പിന്‍ഗാമിയെ സൃഷ്ടിക്കാതിരുന്ന ജയലളിതയുടെ വിയോഗത്തോടെ അണ്ണാ ഡി.എം.കെയില്‍ വളരെ വൈകാതെ പാളയത്തില്‍ പട പ്രതീക്ഷിക്കാം.
മറുപക്ഷത്ത് ഡി.എം.കെയെ പഴയപോലൊരു പടക്കുതിരയാക്കി അവസരം മുതലെടുക്കാനുള്ള കെല്‍പ്പില്ലാത്ത അവസ്ഥയിലാണ് പഴയ ചാണക്യന്‍ കരുണാനിധി. അദ്ദേഹം പിന്‍ഗാമിയായി പ്രഖ്യാപിച്ച മകന്‍ സ്റ്റാലിനു ജനപിന്തുണ കുറവാണ്. പാര്‍ട്ടിയെ സ്റ്റാലിന്‍ കൈവെള്ളയിലെടുത്താലും നിത്യത്തലവേദനയായി കരുണാനിധിയുടെ മറ്റുമക്കളുണ്ടാകും. ജയലളിതയില്ലാത്ത അണ്ണാ ഡി.എം.കെയുടെ അവസ്ഥയില്‍നിന്നു ഭിന്നമല്ല ഡി.എം.കെ.
ആ അവസരം മുതലെടുത്ത് തമ്പിദുരെയെപ്പോലെ തങ്ങള്‍ക്കു പ്രിയങ്കരനായ നേതാവിനെ പിന്‍തുണച്ച് അണ്ണാ ഡി.എം.കെയെ വശത്താക്കാനോ ദ്രാവിഡരാഷ്ട്രീയം പിടിച്ചെടുക്കാനോ ബി.ജെ.പി ശ്രമിച്ചേക്കുമെന്നാണു സൂചന. സുരക്ഷാസംവിധാനങ്ങള്‍ പോലും മറികടന്ന് പ്രധാനമന്ത്രി എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരെ 'ആശ്വസിപ്പിക്കാന്‍' ചെന്നതും ജയലളിതയുടെ മൃതദേഹം അന്ത്യദര്‍ശനത്തിനുവച്ച രാജാജിഹാളില്‍ വെങ്കയ്യനായിഡു മണിക്കൂറുകളോളം ചെലവഴിച്ചതും അവഗണിക്കാവുന്ന സംഭവമല്ല.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  11 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  11 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  11 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  11 days ago