HOME
DETAILS
MAL
നോട്ട് ദുരിതം തുറന്നുകാട്ടി ചായക്കട ചര്‍ച്ച
backup
December 07 2016 | 00:12 AM
ശ്രീകണ്ഠപുരം: സാഹിത്യം ചര്‍ച്ചചെയ്യാന്‍ മാത്രമല്ല ജനങ്ങള്‍ അനുഭവിക്കുന്ന നീറുന്ന കാലിക പ്രശ്നമായ കറന്‍സി പിന്‍വലിക്കലും ചായക്കടയിലൂടെ ചര്‍ച്ച ചെയ്യാമെന്നു കാണിക്കുക വഴി മുസ്ലിം ലീഗ് സംഘടിപ്പിച്ച ചായക്കട ചര്‍ച്ച ഗ്രാമീണ അനുഭവങ്ങളുടെ നേര്‍ക്കാഴ്ചയായി. മോദി സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്കാരമായ നോട്ട് അസാധുവാക്കല്‍ കാരണം നാട്ടിന്‍പുറത്തെ പച്ചമനുഷ്യര്‍ അനുഭവിക്കുന്ന ദുരവസ്ഥ തുറന്നുകാട്ടാനായിരുന്നു ചര്‍ച്ച. ചായയും കടിയും വാഴപ്പഴവും പഴയ മരബെഞ്ചും ബസ് സ്റ്റാന്‍ഡില്‍ നിരന്നപ്പോള്‍ സദസിനും കൗതുമായി.
ലീഗ് നഗരസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള ചര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ് അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. എന്‍.വി പ്രേമാനന്ദ്, അബ്ദുറഹ്മാന്, പി.കെ ശിഹാബ്, സി ഹൈദര്‍, ഉസ്മാന് ഹാജി, കെ സലാഹുദീന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."