നോട്ടുപിന്‍വലിക്കലിനെ വിമര്‍ശിച്ച് റഷ്യ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണത്തിനു പോലും പണമില്ലെന്ന്
ന്യൂഡല്‍ഹി: ഇന്ത്യയുടെ നോട്ടുപിന്‍വലിക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് റഷ്യ. ഇന്ത്യയിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പണത്തിനായി നെട്ടോട്ടമോടുകയാണ് റഷ്യ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിക്കുകയും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാക്കുമെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്സാന്‍ഡര്‍ കദാക്കിന്‍ റഷ്യന്‍ സര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. റഷ്യയിലെ ഇന്ത്യന്‍ അംബാസിഡറെ വിളിച്ച് വിദേശകാര്യമന്ത്രാലയം പ്രതിഷേധമറിയിക്കും. ആഴ്ച്ചയില്‍ 50,000 രൂപയാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പിന്‍വലിക്കാനാവുക. ഇത് പ്രതിഷേധാര്‍ഹമാണെന്ന് റഷ്യ അംബാസിഡറെ അറിയിക്കും.
പ്രതിസന്ധി കാരണം കൈയിലുള്ള പണം ഒരു നേരത്തെ ഉച്ചഭക്ഷണത്തിന് പോലും തികയുന്നില്ലെന്ന് കദാക്കിന്‍ സര്‍ക്കാരിനെ അറിയിച്ചു. എംബസിയുടെ പ്രവര്‍ത്തനം പോലും താറുമാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."