HOME
DETAILS
MAL
നോട്ടുപിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം ദുഃസഹമാക്കി: ഹരീഷ് റാവത്ത്
backup
December 07 2016 | 01:12 AM
ന്യൂഡല്‍ഹി: നോട്ടുപിന്‍വലിക്കല്‍ രാജ്യത്തെ കര്‍ഷകരെയും സാധാരണ തൊഴിലാളികളുടെയും ജീവിതം ദുരിതത്തിലാക്കിയെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്.
സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവരെയെല്ലാം ദേശദ്രോഹികളായി ചിത്രീകരിക്കുകയാണ്. നോട്ടുപിന്‍വലിക്കല്‍ എല്ലാ വിഭാഗക്കാരുടെയും ജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും റാവത്ത് പറഞ്ഞു.
അതേസമയം കള്ളപണത്തിനും തീവ്രവാദത്തിനുമെതിരേയുള്ള മോദി സര്‍ക്കാരിന്റെ നിലപാടുകളെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ നോട്ടുപിന്‍വലിക്കല്‍ അത്തരത്തില്‍ കാണാനാവില്ലെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."