HOME
DETAILS

മാവോയിസ്റ്റുകളുടെ മൃതദേഹം രണ്ടു ദിവസം കൂടി സൂക്ഷിക്കും

  
backup
December 07 2016 | 01:12 AM

%e0%b4%ae%e0%b4%be%e0%b4%b5%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6-3

കോഴിക്കോട്: നിലമ്പൂരില്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹം ഒന്‍പതുവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കും. ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ സാഹചര്യത്തില്‍ മൃതദേഹം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലെന്നും രണ്ടു ദിവസംകൂടി മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജന്റെ സഹോദരന്‍ ഡി. ശ്രീധരന്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം.
മെഡിക്കല്‍ കോളജ് സൂപ്രണ്ടിനായിരുന്നു ശ്രീധരന്‍ അപേക്ഷ നല്‍കിയത്. കൂടാതെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി: പി.സി സജീവനും ഇതുസംബന്ധിച്ചു അപേക്ഷ നല്‍കിയിരുന്നു.
വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന കുപ്പു ദേവരാജിന്റെ സഹോദരന്റെ ആവശ്യം കഴിഞ്ഞ ദിവസം മഞ്ചേരി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്നലെവരെയായിരുന്നു കോടതി നിര്‍ദേശപ്രകാരം മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിക്കേണ്ടിയിരുന്നത്. ഇന്നലെ കുപ്പുദേവരാജിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകരും മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. വെടിയേറ്റുമരിച്ച അജിത എന്ന കാവേരിയുടെ ബന്ധുക്കള്‍ ഇന്നലേയും മൃതദേഹം കാണാനോ ഏറ്റെടുക്കാനോ എത്തിയിട്ടില്ല. ഈ മൃതദേഹം പൊലിസ് തന്നെ സംസ്‌കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കുപ്പുദേവരാജിന്റെ മൃതദേഹം രണ്ടു ദിവസം കൂടി മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന സാഹചര്യത്തില്‍ അജിതയുടെ മൃതദേഹവും സൂക്ഷിക്കുമെന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്. ഈ ദിവസത്തിനുള്ളില്‍ ബന്ധുക്കള്‍ വന്നാല്‍ അവര്‍ക്കു വിട്ടുകൊടുക്കാമെന്നും പൊലിസ് വ്യക്തമാക്കി. അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ. വാസു മെഡിക്കല്‍കോളജ് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നു പൊലിസ് അറിയിച്ചു.
തമിഴ്‌നാട്ടിലും കര്‍ണാടകയിലും വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ അമ്മയ്ക്കും മറ്റു ബന്ധുക്കള്‍ക്കും കോഴിക്കോട്ടെത്താനായിട്ടില്ലെന്നായിരുന്നു കുപ്പുദേവരാജന്റെ സഹോദരന്‍ ശ്രീധരന്റെ അപേക്ഷയില്‍ പറഞ്ഞത്. അവര്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ച ശേഷമേ മൃതദേഹം സംസ്‌കരിക്കാനാവൂ. മൃതദേഹം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ സൂക്ഷിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ തയാറാണെന്നും വ്യക്തമാക്കിയാണ് ശ്രീധരന്‍ അപേക്ഷ നല്‍കിയത്. അതേസമയം വീണ്ടും പോസ്റ്റുമോര്‍ട്ടമെന്ന ആവശ്യം മഞ്ചേരി കോടതി തള്ളിയെങ്കിലും ഇക്കാര്യം ആവശ്യപ്പെട്ട് കുപ്പുദേവരാജന്റെ ബന്ധുക്കള്‍ അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസിനുള്ളിൽ അപമര്യാദയായി പെരുമാറിയ ആളെ യുവതി തല്ലി; പ്രതി ജനൽ വഴി ചാടി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

ജ്വല്ലറിയില്‍ നിന്ന് തന്ത്രപരമായി മോതിരം മോഷ്ടിച്ച 21കാരി പിടിയില്‍ 

Kerala
  •  a month ago
No Image

യുവാവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിൽ; പോസ്റ്റ്‌മോർട്ടത്തിൽ കൊലപാതകം

Kerala
  •  a month ago
No Image

വിസ കച്ചവടം; കുവൈത്തില്‍ രണ്ട് പേര്‍ പിടിയില്‍

Kuwait
  •  a month ago
No Image

ഒടുവിൽ നടപടി; പി പി ദിവ്യയെ സിപിഎം എല്ലാ പദവികളിൽ നിന്നും നീക്കും, ഗുരുതര വീഴ്ചയെന്ന് വിലയിരുത്തൽ

Kerala
  •  a month ago
No Image

'രാഹുലിന്റെ കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൊളിഞ്ഞു'; എം വി​ ​ഗോവിന്ദൻ

Kerala
  •  a month ago
No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago