HOME
DETAILS

സംസ്ഥാന പാതയോരത്ത് വയല്‍ നികത്തല്‍ വ്യാപകം

  
backup
May 21 2016 | 19:05 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d

ചങ്ങരംകുളം: മലപ്പുറം-തൃശൂര്‍ ജില്ലാതിര്‍ത്തിയായ കടവല്ലൂര്‍ പാടത്തു സംസ്ഥാന പാതയോരത്തെ വയലുകള്‍ നികത്തുന്നതു വ്യാപകമാകുന്നു. ഒരു കാലത്തു വന്‍തോതില്‍ നെല്‍കൃഷി ചെയ്തിരുന്ന ഏക്കര്‍ കണക്കിനുള്ള വയലുകള്‍ കച്ചവട താല്‍പ്പര്യം മുന്നില്‍ കണ്ടാണു നികത്തുന്നത്. നിലവില്‍ വയല്‍ നികത്തി കടവല്ലൂര്‍ പാടത്തു സ്വകാര്യ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കരയോടു ചേര്‍ന്ന ഭാഗം നികത്തി നിര്‍മിച്ചതാണ്.
എന്നാല്‍ ഇപ്പോള്‍ അതിനു സമീപത്തായി വയലുകള്‍ക്കു നടുവിലാണ് ഏക്കറുകണക്കിനു പാടം നികത്തുന്നത്. സംസ്ഥാന പാതയോരമായതിനാല്‍ ഭൂമിയുടെ വില വര്‍ധിക്കുന്നതും കെട്ടിട നിര്‍മാണോദ്ദേശ്യവും ലക്ഷ്യംവെച്ചാണു വയല്‍ നികത്തുന്നത്.
മുമ്പ് ഇവിടെ ഉണ്ടായിരുന്ന തോടും ഇതിനോടകം നികത്തി കഴിഞ്ഞു. ജില്ല അതിര്‍ത്തിയായതിനാല്‍ അധികൃതരുടെ ശ്രദ്ധ വേണ്ട വിധം എത്താത്തതിനാലാണ് ഇത്തരത്തില്‍ വയല്‍ നികത്തുന്നത്. കടവല്ലൂര്‍ പാടത്തെ വയല്‍ നികത്തല്‍ കുടിവെള്ള ക്ഷാമമുണ്ടാക്കുന്നുണ്ട്.
വേനല്‍ക്കാലത്തു പ്രദേശവാസികള്‍ക്കു കുടിവെള്ള ക്ഷാമമുണ്ടാക്കിയതും വ്യാപകമായി പാടം നികത്തുന്നതു കൊണ്ടാണ്. നികത്തല്‍മൂലം മഴക്കാലത്തു വെള്ളം കയറാനും ഇടയാക്കുന്നു. മുന്‍ വര്‍ഷത്തെ മഴക്കാലത്തു വന്‍ തോതില്‍ വെള്ളം കയറി സംസ്ഥാന പാതയില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങള്‍ കടന്നു പോകുന്ന പാതയാണിത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവിലാണ് വയല്‍ നികത്തല്‍ നടന്നത്. വയല്‍ നികത്തലിനെതിരേ ഉടന്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago