HOME
DETAILS
MAL
ദുരിതത്തിലായ ജനങ്ങളെ എം സ്വരാജ് സന്ദര്‍ശിച്ചു
backup
May 21 2016 | 20:05 PM
തൃപ്പൂണിത്തുറ: അമോണിയം ചോര്‍ച്ചയിലൂടെ ദുരിതത്തിലായ ജനങ്ങളെ എം സ്വരാജ് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഫാക്ടിലേക്ക് ബാര്‍ജില്‍ അമോണിയ കൊണ്ടുപോയത് ചോര്‍ന്ന സംഭവത്തില്‍ ശ്വാസതടസവും ഛര്‍ദിയും തുടങ്ങിയ അസ്വസ്ഥതകള്‍ അനുഭവിക്കുകയും വീടുകളില്‍ നിന്നു രക്ഷപ്പെട്ട് ദുരിതാശ്വാസ കേന്ദ്രത്തില്‍ താമസിക്കേണ്ടിവന്ന എരൂര്‍, കുന്നറ, ആനച്ചാല്‍ പ്രദേശത്തെ നാട്ടുകാരെയാണ് എം സ്വരാജ് ഇന്നലെ രാവിലെ വീടുകളില്‍ എത്തി ആശ്വാസം പകര്‍ത്തത്. അപകടം വിതയ്ക്കുന്ന അസംസ്കൃത വസ്തുക്കളുമായി പോകുന്ന ബാര്‍ജുകളുടെ മുന്നിലും പിന്നിലും എസ്കോര്‍ട്ട് പൈലറ്റും ഏര്‍പ്പെടുത്തണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാര്‍ജുകളില്‍ ഉണ്ടായിരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ നാട്ടുകാര്‍ നിയുക്ത എം.എല്‍.എയെ ബോധ്യപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."