കലകളുടെ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്കെത്തിയ അമ്മക്ക് ശ്രദ്ധാഞ്ജലിയര്‍പ്പിച്ച് ഉദ്ഘാടന ചടങ്ങ്
വാടാനപ്പള്ളി: കലകളുടെ ലോകത്ത് നിന്നും രാഷ്ട്രീയത്തിന്റെ ലോകത്തേക്ക് എത്തിയ അമ്മക്ക് ശ്രദ്ധാഞ്ജലിയാക്കി മാറ്റി കലോത്സവ ഉദ്ഘാടന ചടങ്ങ്. വലപ്പാട് ഉപജില്ലയിലെ കലോത്സവ ഉദ്ഘാടന ചടങ്ങാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് അനുശോചന ചടങ്ങാക്കി മാറ്റിയത്. കലോത്സവഘോഷയാത്രയും ഉദ്ഘാടനത്തിന്റെ അലങ്കാരങ്ങളും പൂര്‍ണമായും ഒഴിവാക്കിയിരുന്നു. അനുശോചന യോഗം പ്രശസ്ത ഗാന രചയിതാവ് ബി.കെ ഹരിനാരായണന്‍ ഉദ്ഘാടനം ചെയ്തു. കുരുന്നുകളുടെ കലോപാസന കലകളുടെ ലോകത്ത് ജീവിച്ച അമ്മയ്ക്കുള്ള ഏറ്റവും വലിയ ശ്രദ്ധാഞ്ജലിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.വി അശോകന്‍ അധ്യക്ഷനായി.എ. ഇ .ഒ ടി.ഡി അനിതകുമാരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ശശാങ്കന്‍, ഇന്ദിര സുധീര്‍, ഓമന ബാലന്‍, ഉദയ് തോട്ടപ്പുള്ളി, ഇര്‍ഷാദ്. കെ ചേറ്റുവ ,ജോമി ഫ്രാന്‍സിസ് മേക്കാട്ടുകുളം, ബി.പി.ഒ വി.കല, സി.കെ.ബി ജോയ്, ഷൈലാ റാണി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."