ബിജു വധം: സി.പി. ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
കൊടുങ്ങല്ലൂര്‍: സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ.യു. ബിജു വധ കേസ്സില്‍ പ്രശസ്ത അഭിഭാഷകന്‍ സി.പി. ഉദയഭാനുവിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്ന കേസിന്റെ വിചാരണയില്‍ സി.പി. ഉദയഭാനു ഹാജരാകും. 2008 ജൂലായ് രണ്ടിനാണ് ബിജുവിനെ കൊലപ്പെടുത്തുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ബിജു വധവുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂരില്‍ നിരവധി അക്രമസംഭവങ്ങളും, കേസുകളും ഉണ്ടായിരുന്നു. കേസിന്റെ പുതിയ വഴിത്തിരിവായാണ് പബ്ലിക് പ്രോസിക്യൂട്ടറായി സി.പി. ഉദയഭാനുവിനെ നിയമിച്ചിട്ടുള്ളത്. േ
കാളിളക്കം സൃഷ്ടിച്ച പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊന്ന കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി വാദിച്ച് പ്രതി നിസാമിന് ശിക്ഷ വാങ്ങി നല്‍കിയതുള്‍പ്പെടെ പ്രമാദമായ നിരവധി കേസുകളില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സി.പി. ഉദയഭാനു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."