നോട്ട് പ്രതിസന്ധി; കുടുംബശ്രീയുടെ പ്രവര്‍ത്തനം അവതാളത്തില്‍
കയ്പമംഗലം: നോട്ട് പ്രതിസന്ധി മൂലം കുടുംബശ്രീയുടെ പ്രവര്‍ത്തനം അവതാളത്തില്‍.തീരദേശത്തെ നിരവധി കുടുംബശ്രീ യൂണിറ്റുകളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. കുടുംബശ്രീ നടത്തുന്ന വ്യാപാരങ്ങളും പ്രതിവാര വായ്പാ പദ്ധതികളും നിലച്ചമട്ടാണ്.
വായ്പ എടുത്തവര്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ പറ്റാത്തതും സഹകരണ മേഖലയിലുള്ള പ്രതിസന്ധിയുമാണ് കുടുംബശ്രീയെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. മിക്ക കുടുംബശ്രീ യൂനറ്റുകളുടെയും അക്കൗണ്ട് സഹകരണ ബാങ്കുകളിലാണ്. ഇവിടെ നിന്നും പണം ലഭിക്കാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു.
നോട്ട് പ്രതിസന്ധി മൂലം പല മേഖലകളിലും ജോലി മുടങ്ങിയത് കാരണം കുടുംബശ്രീയില്‍ നിന്ന് വായ്പ എടുത്തവര്‍ തിരിച്ചടക്കുന്നില്ല. പുതിയ വായ്പ വേണ്ടവര്‍ക്ക് ബാങ്കില്‍ നിന്നും യഥാസമയം പണം ലഭിക്കാത്തത് മൂലം വായ്പ നല്‍കാനും കഴിയുന്നില്ല. ഒരു ദിവസം 1000 രൂപ വെച്ചാണ് സഹകരണ ബാങ്ക് നല്‍കുന്നത്.
ഇതുമൂലം 10000 രൂപ വായ്പ നല്കാന് 10 ദിവസം ബാങ്കില്‍ പോകേണ്ട അവസ്ഥയാണുള്ളത്. അതുകൊണ്ട് തന്നെ സഹകരണ മേഖലയിലെ പ്രതിസന്ധി കൂടുതലും ബാധിക്കുന്നത് കുടുംബശ്രീ യൂനിറ്റുകളെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."