ഹരിതകേരളം മിഷന്‍ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറത്ത്
പാലക്കാട്: ഹരിതകേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കടമ്പഴിപ്പുറത്ത് നടക്കും. ഇതിന്റെ ഭാഗമായി രാവിലെ 10ന് പുലാപ്പറ്റ മïഴിയിലെ കോളശ്ശേരി പുത്തന്‍കുളം നവീകരണ പ്രവൃത്തി ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.
പി. ഉണ്ണി എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലയിലെ എം.പി - എം.എല്‍.എ മാര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. കൂടിയാട്ടം കലാകാരന്‍ പത്മശ്രീ ശിവന്‍നമ്പൂതിരി വിശിഷ്ടാതിഥിയാവും.
ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയിലുടനീളം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 13 ബ്ലോക്കുകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ജൈവകൃഷി ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ മാലിന്യനിര്‍മാര്‍ജനം, ശുചീകരണം, ഉപയോഗിച്ച ഗൃഹോപകരണങ്ങളുടെ വില്പന(സ്വാപ് ഷോപ്പുകള്‍) എന്നിവയാണ് പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍. മïഴിയില്‍ 43 സെന്റുള്ള കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട തൊഴിലാളികളെ വിനിയോഗിച്ചാണ് നടത്തുക. 13.4 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1791 ദിവസങ്ങളാണ് പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമുള്ളത്. തോടെ സമീപ പ്രദേശത്തെ ധാരാളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."