പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കുത്തിയിരുപ്പ് സമരം നടത്തി
കരുനാഗപ്പള്ളി: യൂത്ത് കോണ്‍ഗ്രസ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും, അന്യായമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ചെയ്യുന്ന കരുനാഗപ്പള്ളി പൊലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.
കഴിഞ്ഞദിവസം രാവിലെ കോളജില്‍ പോകുന്നതിനായി ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്റില്‍ ബസ് കാത്തുനിന്ന കരുനാഗപ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജന:സെക്രട്ടറി കോഴിക്കോട് തയ്യില്‍ വീട്ടില്‍ ബീതു (19) നെ അറസ്റ്റ് ചെയ്ത എസ്.ഐ രാജേഷിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരവുമായി ബ ന്ധപ്പെട്ട് എടുത്ത കേസില്‍ ബീതു പ്രതിയാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
വിവരമറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനുമുന്നില്‍ തടിച്ചുകൂടി. പ്രവര്‍ത്തകരും പൊലിസും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.പവര്‍ത്തകരെ വിരട്ടിയോടിക്കുന്നതിനുവേണ്ടി പൊലിസ് ലാത്തിവീശി.
തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്.മഹേഷ്, മുനമ്പത്ത് വഹാബ്, എം.അന്‍സാര്‍, സി.ഒ.കണ്ണന്, കെ.എസ്.പുരം സുധീര്‍, മഞ്ജുക്കുട്ടന്, നജീബ് മണ്ണേല്‍, ബിന്ദു ജയന്, സെവന്തികുമാരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസിന്റെ ജില്ലാ , സംസ്ഥാന നേതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
തുടര്‍ന്ന് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. കോടതിയില്‍ ഹാജരാക്കിയ ബീതുവിനെ കരുനാഗപ്പള്ളി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."