HOME
DETAILS
MAL
പൊന്നാംചുണ്ട് പാലം: സ്ഥലവില്പനയ്ക്ക് അംഗീകാരം
backup
December 07 2016 | 19:12 PM
നെടുമങ്ങാട്: പൊന്നാംചുണ്ട് പാലം നിര്‍മിക്കുന്നതിനുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് ജില്ലാ കലക്ടര്‍ നിശ്ചയിച്ച വിലയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കെ.എസ്.ശബരീനാഥന് എം.എല്‍.എ അറിയിച്ചു.ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി അടങ്ങുന്ന സ്റ്റേറ്റ് ലെവല്‍ എംപവേഡ് കമ്മിറ്റി അംഗീകരിച്ച് ഉത്തരവ് ഇറങ്ങിയതായി എം.എല്‍.എ പറഞ്ഞു. ഇനി പാലം നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും ഇത് പൂര്‍ത്തിയായാല്‍ നിര്‍മ്മാണം ഉടന്‍ തുടങ്ങാന്‍ സാധിക്കുമെന്നും ശബരീനാഥന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."