തെങ്ങിന്‍തൈ ഒടിച്ചതിന് വിദ്യാര്‍ഥിയുടെ മുഖത്ത് ആസിഡ് ഒഴിച്ച വീട്ടമ്മ അറസ്റ്റില്‍
രാജപുരം (കാസര്‍കോട്): ഫുട്ബോള്‍ കളിക്കിടെ പന്ത് തെറിച്ച് തെങ്ങിന് തൈ നശിച്ചെന്ന കാരണത്താല്‍ 16 കാരന്റെ മുഖത്തും മുതുകിലും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ വീട്ടമ്മ അറസ്റ്റിലായി. ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി കാപ്പിത്തോട്ടത്തെ മനുവിന്റെ ദേഹത്താണ് ആസിഡ് ഒഴിച്ചത്. കാപ്പിത്തോട്ടം സ്വദേശിനിയായ വീട്ടമ്മ പ്രമീള (36) യെ രാജപുരം പൊലിസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസമാണ് ബളാംതോട് കാപ്പിത്തോട്ടത്തില്‍ ക്രൂരമായ പീഡനം നടന്നത്. മനുവും സുഹൃത്തുക്കളും പ്രമീളയുടെ വീടിനു സമീപത്തെ മൈതാനത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് പറമ്പിലേക്ക് തെറിച്ചു പോവുകയായിരുന്നു.
പന്ത് വീണ് തെങ്ങിന് തൈ നശിച്ചുവന്ന് പറഞ്ഞ് യുവതി കുട്ടികളോട് കയര്‍ക്കുകയും തെറി വിളിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് സംസാരിക്കാന്‍ മനുവും കൂട്ടുകാരും പ്രമീളയുടെ വീട്ടിലേക്ക് പോയപ്പോഴാണ് റബറിന് ഉപയോഗിക്കാന്‍ സൂക്ഷിച്ച ആസിഡ് മനുവിന്റെ ദേഹത്ത് തളിച്ചതെന്ന് പൊലിസ് പറഞ്ഞു. മുഖത്തും മുതുകിലും പൊള്ളലേറ്റ മനുവിനെ പൂടങ്കല്ല് സി.എച്ച്.സി യില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."