ലക്ഷദ്വീപില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ഥ്യമായി
കൊച്ചി: ലക്ഷദ്വീപ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രയോജനം ദ്വീപ് നിവാസികള്‍ക്ക് ലഭ്യമായി തുടങ്ങി. നവംബര്‍ ഒന്നിന് ആരംഭിച്ചിരിക്കുന്ന പദ്ധതിപ്രകാരം കടമത്ത് ദ്വീപില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ അമിനി സ്വദേശി സഫിയുല്ല ആലക്കാണ് ആദ്യസഹായം ലഭിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ചികില്‍സ പൂര്‍ണമായും പദ്ധതിയിലൂടെയാണ്.
സാധാരണ ചികില്‍സയ്ക്ക് രണ്ടുലക്ഷം രൂപയും അത്യാഹിത ചികില്‍സയ്ക്ക് മൂന്നുലക്ഷം രൂപയും ലഭിക്കുന്ന പദ്ധതി സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ നീക്കം നിര്‍ഭാഗ്യകരമാണെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. പദ്ധതിയുടെ പ്രയോജനം പൂര്‍ണായും ദ്വീപ് നിവാസികള്‍ക്ക് ലഭ്യമാകുന്ന രൂപത്തിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ദ്വീപ് ജനസംഖ്യയുടെ 33 ശതമാനം വരുന്ന അയ്യായിരം കുടുംബങ്ങളിലെ 16,000 ത്തോളം പേര്‍ക്ക് പ്രയോജനം ലഭിക്കും. ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് അര്‍ഹരായവരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും എം.പി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."