ജയലളിത ഓര്‍മപ്പെടുത്തുന്നത്
എത്ര വിവാദങ്ങളില്‍പ്പെട്ടാലും എത്ര അഴിമതി ആരോപണങ്ങളില്‍ വീണാലും ഒരു ഭരണാധികാരിക്ക് എത്രത്തോളം ജന മനസ്സുകളില്‍ സ്ഥാനം നേടാന്‍ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജയലളിതയുടെ മരണത്തിന് ശേഷം തമിഴ്‌നാട്ടിലെ ജനങ്ങളുടെ കണ്ണില്‍ നിന്നും വരുന്ന ഓരോ തുള്ളി കണ്ണീരും.ജയലളിത തമിഴ് മക്കള്‍ക്ക് വെറും മുഖ്യ മന്ത്രി മാത്രം ആയിരുന്നില്ല അവരുടെ എല്ലാം 'അമ്മയായിരുന്നു.ഒരു 'അമ്മ തന്റെ മക്കളെ എങ്ങനെ നോക്കും അതുപോലെ തന്നെയാണ് ജയലളിതയും അവരുടെ പ്രജകളെ നോക്കിയത്.
സ്വന്തം താല്‍പര്യങ്ങള്‍ നേടി എടുക്കാന്‍ ഉള്ള ഓട്ടത്തില്‍ പലപ്പോഴും നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ മറന്നു പോകുന്നത് സാധാരണ ജനങ്ങളെയാണ്.അവരുടെ ആവശ്യങ്ങള്‍ മറക്കുകയും അവരെ വോട്ട് ചെയ്യാന്‍ ഉള്ള യന്ത്രങ്ങള്‍ മാത്രമായി കാണുകയും ചെയ്യും.പക്ഷേ തലൈവി സാധാരണ ക്കാരന്റെ ആവശ്യങ്ങള്‍ സാധിച്ചു കൊടുക്കാന്‍ എന്തൊക്കെ നടപടി എടുത്തു.'അമ്മ കാന്റീന്‍,'അമ്മ കുടിവെള്ളം ,'അമ്മ സിമന്റ്,'അമ്മ ബേബി കിറ്റ് അങ്ങനെ പോകുന്നു അവരുടെ സാധാരണക്കാരോട് ചെയ്ത നല്ല പ്രവര്‍ത്തികളുടെ പട്ടിക.എന്തായാലും ജയലളിതയുടെ മരണത്തോടെ ഉണ്ടായ തമിഴ് രാഷ്ട്രീയത്തിലെ ശൂന്യത ഉടനെയൊന്നും നികത്താന്‍ കഴിയില്ല എന്ന് ഉറപ്പ്.
അജയ് എസ്. കുമാര്‍ പ്ലാവോട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."