HOME
DETAILS

ചോ രാമസ്വാമിയുടെ വിമര്‍ശനത്തിന്റെ നോവറിഞ്ഞവര്‍ നിരവധി

  
backup
December 07 2016 | 19:12 PM

%e0%b4%9a%e0%b5%8b-%e0%b4%b0%e0%b4%be%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6

ചെന്നൈ: തുഗ്ലക്ക് എന്ന മാസികയിലുടെ ശ്രദ്ധേയനായ ചോ രാമസ്വാമി രാഷ്ട്രീയ ആക്ഷേപ ഹാസ്യങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ വ്യക്തിയായിരുന്നു. തമിഴ് സാഹിത്യ ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവന വളരെ വലുതായിരുന്നു. സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനും പത്രപ്രവര്‍ത്തകനും എന്നീ നിലകളില്‍ നിറഞ്ഞു നിന്ന അദ്ദേഹത്തിന്റെ വിയോഗം തമിഴ് സാഹിത്യ ലോകത്തിനും നാടക ലോകത്തിനും രാഷ്ട്രീയ രംഗത്തിനും കനത്ത നഷ്ടമാണ്.  
വിമര്‍ശനങ്ങളുണ്ടെങ്കിലും അദ്ദേഹം എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തി. തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികളായിരുന്ന കാമരാജ് മുതല്‍ കരുണാനിധി, ജയലളിത എന്നിവര്‍ക്കുപുറമെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തികള്‍ വരെ അദ്ദേഹത്തിന്റെ എഴുത്തിന്റെ ശക്തിയുടെ നോവറിഞ്ഞവരാണ്. മോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിച്ചാണ് രാമസ്വാമി വിമര്‍ശിച്ചിരുന്നത്.  
2007ലെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് അദ്ദേഹം ഇത്തരമൊരു വിമര്‍ശനം ഉന്നയിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിന്റെ  പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു പ്രയോഗം നടത്തിയത്.
അദ്ദേഹത്തെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. തനിക്കെതിരേ കടുത്ത വിമര്‍ശനം നടത്തിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തോടെ നല്ലൊരു സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മോദി ട്വീറ്റ് ചെയ്തു.  
1934 ഒക്ടോബര്‍ അഞ്ചിന് വക്കീല്‍ കുടുംബത്തിലായിരുന്നു ചോ രാമസ്വാമിയെന്ന ശ്രീനിവാസ അയ്യര്‍ രാമസ്വാമിയുടെ ജനം. പിതാവുള്‍പ്പടെ കുടുംബത്തിലുളളവരില്‍ പലരും അഭിഷാകരായിരുന്നു. ചോ രാമസ്വാമിയും ആ വഴിയിലേക്കിറങ്ങി.
കുറച്ചുകാലം പലയിടങ്ങളിലും പ്രാക്ടീസ് ചെയ്ത ശേഷം നാടക രംഗത്തേക്ക് തന്റെ പ്രവര്‍ത്തനം മാറ്റി.
രാഷ്ട്രീയ-സാമൂഹിക വിമര്‍ശനങ്ങളായിരുന്നു നാടകലോകത്ത് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തിയത്.  1960ല്‍ എം. ഭക്തവല്‍സലത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചോ രാമസ്വാമിയുടെ നാടകമായ സംഭവാമി യുഗേ യുഗേയുടെ തിരക്കഥ സെന്‍സര്‍ ചെയ്യാന്‍ നീക്കം നടത്തിയത് വിവാദമായി.
തുടര്‍ന്ന് രാഷ്ട്രീയ ആക്ഷേപ ഹാസ്യ നാടകമായ മുഹമ്മദ് ബിന്‍ തുഗ്ലക് വിജയിച്ചതോടെ അദ്ദേഹം പതുക്കെ സിനിമയിലേക്ക് ചുവടുമാറ്റി.
ഇവിടെ നിന്നാണ് സ്വന്തമായി ഒരു മാഗസിന്‍ തുടങ്ങിയത്. മികച്ച  പത്രപ്രവര്‍ത്തകനുള്ള  ബി.ഡി ഗോയങ്ക പുരസ്‌കാരവും നേടി. രാജ്യസഭയിലേക്ക് എംപിയായും ചോ രാമസ്വാമിയെത്തി. എ.ബി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  6 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  11 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  30 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  4 hours ago