അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
കാക്കനാട്: പട്ടികവര്‍ഗ ജനകീയ സമരസമിതി ആദിദ്രാവിഡ സഭയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസത്തിലേക്ക്. നേര്യമംഗലത്ത് കുടില്‍ കെട്ടിക്കഴിയുന്ന അര്‍ഹരായ ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുക, ആനിക്കാട് ലക്ഷം വീട് കോളനിയില്‍ തകര്‍ന്ന വീഴാറായ 16 കുടുംബങ്ങള്‍ക്ക് വീടു നിര്‍മിക്കുവാന്‍ തുക അനുവദിക്കുക തുടങ്ങിയാവശ്യങ്ങളുന്നയിച്ചാണ് കളക്ടറേറ്റ് പടിക്കല്‍ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
പട്ടികവര്‍ഗ ജനകീയ സമരസമിതി ചെയര്‍മാന്‍ സോമന്‍ കെ. പറവൂരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. 30 വര്‍ഷത്തിലേറെയായി താമസിക്കുന്ന പട്ടികവര്‍ഗ ഉള്ളാടന്‍ സമുദായ കുടുംബങ്ങള്‍ക്ക് പട്ടയം സമരപന്തലീല്‍വച്ചു കൊടുക്കണമെന്നാണ് ആവശ്യമെന്ന് സോമന്‍ പറഞ്ഞു. ലക്ഷ്യംകാണാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരക്കാരന്റെ ആരോഗ്യനില വഷളാക്കുന്ന സാഹചര്യത്തില്‍ അറസ്റ്റുചെയ്തു നീക്കാനുള്ള നടപടികള്‍ സ്വീകരിച്ചാല്‍ അതു സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന് സമരസമിതി കണ്‍വീനര്‍ സി.ടി രാജേഷും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."