മാധ്യമ വിലക്കിനെതിരെ ഹൈക്കോടതി മാര്‍ച്ച് 21 ന്
കൊച്ചി: അറിയാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായി കോടതികളുടെ മാധ്യമ വിലക്കിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഡിസംബര്‍ 21 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്താന്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു.
ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ ട്രേഡ് യൂണിയന് നേതാക്കളായ കെ.എന്‍.ഗോപിനാഥ്, സി.കെ.മണിശങ്കര്‍, കെ.എ.അലി അക്ബര്‍, പി.എസ്.മോഹനന്, സി.കെ.പരീത്, കെ.വി.മനോജ്, ടി.കെ.രമേശന്, കെ.എന്‍.ഗോപി, ടി.സി.സഞ്ജിത്, കെ.വി.മധുകുമാര്‍, വി.എസ്.ധനീഷ്, രഘുനാഥ് പനവേലി, മനോജ് പെരുമ്പിള്ളി, എം.എന്‍.ശിവദാസന്‍, ജോസ് തോമസ്, പി.എം.ദിനേശന്, കെ.ടി.വിമലന്, സാല്‍വി.കെ.ജോണ്‍, എം.എ.ഷാജി, കെ.എം.സാദത്ത്, അജ്മല്‍ ശ്രീകണ്ഠപുരം തുടങ്ങിയവര്‍ പങ്കെടുത്തു.
ഡിസംബര്‍ 21 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് എറണാകുളത്ത് താജ് റെസിഡെന്‍സിക്ക് മുന്പില് നിന്നാരംഭിക്കുന്ന മാര്‍ച്ചില്‍ എല്ലാ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."