കായംകുളം ഗവണ്മെന്റ് എല്‍.പി.എസിന് പുതിയ കെട്ടിടം
കായംകുളം: ഗവണ്മെന്റ് എല്‍.പി.എസിന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് എം.എല്‍.എയുടെ മണ്ഡല ആസ്ഥിവികസന ഫണ്ടില്‍നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അഡ്വ. യു പ്രതിഭ ഹരി എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അപകട ഭീഷണി ഉയര്‍ത്തി തകര്ന്നുനിന്നിരുന്ന സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും എം.എല്‍.എയെ സമീപിക്കുകയും, തുടര്‍ന്ന് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട അധികാരികളോട് എം.എല്‍.എ നിര്‍ദ്ദേശിക്കുകയും ഉണ്ടായി. കെട്ടിടം പൊളിച്ചുമാറ്റിയാല്‍ ഉടന്‍ തന്നെ പുതിയ കെട്ടിടത്തിന് തുക അനുവദിക്കും എന്ന് എം.എല്‍.എ കുട്ടികള്‍ക്കും, അധ്യാപകര്‍ക്കും, രക്ഷകര്‍ത്താക്കള്‍ക്കും ഉറപ്പ് നല്‍കിയിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സാഹചര്യത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് 50 ലക്ഷം രൂപ നീക്കിവച്ചിട്ടുള്ളത് എന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."