ബസുകള്‍ക്കെതിരേ അക്രമം: നടപടിയില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തുമെന്നു ഉടമകള്‍
മഞ്ചേശ്വരം: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വാര്‍ഷിക ദിനത്തില്‍ കടമ്പാറിലും സോങ്കാലിലും സ്വകാര്യ ബസുകള്‍ക്കു നേരെ കല്ലേറുകളും ആക്രമണവും നടത്തിയവരെ രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവെക്കുമെന്നു ബസുടമകള്‍. മഞ്ചേശ്വരം താലൂക്ക് ബസ് ഓണേഴ്സ് അസോസിയേഷന് യോഗത്തിലാണ് തീരുമാനം.
ഇതുസംബന്ധിച്ചു പൊലിസുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാമെന്ന ഉറപ്പിനെ തുടര്‍ന്ന് ഇന്നു നടത്താനിരുന്ന പണിമുടക്ക് ഉപേക്ഷിച്ചു. സ്വകാര്യബസുകള്‍ക്കെതിരേയുള്ള അക്രമണം ഈ മേഖലയില്‍ പതിവാണ്. സംഭവമുണ്ടാകുമ്പോള്‍ മാത്രമാണ് പൊലിസ് അന്വേഷണം നടത്തുന്നത്.
പ്രതികളെ കണ്ടെത്താന്‍ തയാറാകുന്നില്ലങ്കില് ഹോസങ്കടി ബായാര്‍, ആനക്കല്ല്, ഉപ്പള റൂട്ടുകളില്‍ സര്‍വിസ് നിര്‍ത്തിവെക്കുമെന്ന് താലൂക്ക് കമ്മിറ്റി സെക്രട്ടറി തിമ്മപ്പഭട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."