HOME
DETAILS

വലിയപറമ്പിലെ നെയ്ത്‌കേന്ദ്രം കാടുകയറി ജീര്‍ണാവസ്ഥയില്‍

  
backup
December 09 2016 | 02:12 AM

%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%af%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%95%e0%b5%87%e0%b4%a8

മാള:വലിയപറമ്പിലെ അടച്ചുപൂട്ടിയ പട്ടികജാതി കൈത്തറി നെയ്ത് സഹകരണ സംഘം കെട്ടിടം കാട് കയറി ജീര്‍ണിച്ച് മണ്ണടിയാവുന്ന അവസ്ഥയിലേക്ക്. കെട്ടിടത്തിന്റെ ഭിത്തികളില്‍ ആല്‍ മരങ്ങള്‍ വളര്‍ന്നിരിക്കുകയാണിപ്പോള്‍.1991 ആഗസ്റ്റ് മാസമാണ് വലിയപറമ്പില്‍ പട്ടികജാതി കൈത്തറി നെയ്ത് സഹകരണ സംഘം ആരംഭിച്ചത്. നൂല്‍നൂല്‍ക്കുന്നതിന് ചര്‍ക്കകളും ചായം പൂരട്ടുന്നതിനുള്ള സംവിധാനങ്ങളും ഉള്‍പ്പടെയായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മുണ്ട്, തോര്‍ത്ത് പുതപ്പ് തുടങ്ങിയവയായിരുന്നു ഇവിടെ നിര്‍മിച്ചിരുന്നത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പെട്ടെന്ന് പൂട്ടുകയായിരുന്നു.
പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ സംഘം അടച്ചുപൂട്ടി. സംഘത്തില്‍ 15 തറികളും അനുബന്ധ യന്ത്ര സാമഗ്രികളും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതോടെ മഴ നനഞ്ഞ് തറികളും യന്ത്രങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നശിച്ചു. സംഘത്തിന് വേണ്ടി അന്ന് പത്ത് ലക്ഷം രൂപയാണ് ചെലവഴിച്ചിരുന്നത്.
തറികള്‍ക്ക് വേണ്ടി മാത്രം അഞ്ച് ലക്ഷം രൂപയാണ് മുടക്കിയിരുന്നത്. പിന്നീട് ഈ കെട്ടിടത്തില്‍ സഹകരണ പ്രസ് ആരംഭിച്ചെങ്കിലും കാലക്രമത്തില്‍ അതും നിര്‍ത്തി. സംഘത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം അന്വേഷണം തുടങ്ങിയതോടെ സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചു.
1995ല്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 ജൂലായില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണവുമായി സംഘം ഭരണസമിതി അംഗങ്ങള്‍ സഹകരിച്ചില്ല. ഇപ്പോള്‍ സംഘം കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് പോലും ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം കാട് കയറിയിരിക്കുകയാണ്. ഇരുപതിലധികം പേര്‍ക്ക് ജോലി ലഭിച്ചിരുന്ന പട്ടികജാതി കൈത്തറി നെയ്ത് സഹകരണ സംഘം അധികാര വടംവലിയുടെയും അഴിമതിയുടെയും ഫലമായി അടച്ചുപൂട്ടിയപ്പോള്‍ ദുരിതത്തിലായത് നിരവധി തൊഴിലാളികളാണ്.
കാട് പടിച്ച് കിടക്കുന്ന പ്രദേശം ഇഴജന്തുക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കെട്ടിടം പുതുക്കിപ്പണിത് തൊഴില്‍ പരിശീലന കേന്ദ്രമാക്കി മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago